ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് കാര്‍ഷിക യന്ത്ര പരിശീലനം നല്‍കി
കോഴിക്കോട്: ജില്ലാ കൃഷി എന്‍ജിനിയറിങ് വിഭാഗത്തിന്റെയും തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനിയറിങ് കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കൃഷി യന്ത്രങ്ങളുടെ പരിശീലനം ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് പുതിയ അനുഭവമായി. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴില്‍ പരിശീലനം നല്‍കുന്നുണ്ടെങ്കിലും കാര്‍ഷിക യന്ത്രങ്ങളില്‍ പരിശീലനം ലഭിക്കുന്നത് ആദ്യമായാണ്. തെങ്ങുകയറ്റ യന്ത്രം, അടയ്ക്ക പറിക്കുന്ന യന്ത്രം, ഗാര്‍ഡന്‍ ടില്ലര്‍, പവര്‍ ടില്ലര്‍, ട്രിപ്യൂണര്‍, മിനി ട്രക്കറുകള്‍ എന്നിങ്ങനെയുള്ള യന്ത്രങ്ങളിലാണ് പരിശീലനം നല്‍കിയത്.
രാവിലെ ജയില്‍ കോംപൗണ്ടില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഉഷാദേവി അധ്യക്ഷയായി. ഉത്തര മേഖലാ ജയില്‍ ഡി.ഐ.ജി ശിവദാസ് കെ. തൈപ്പറമ്പില്‍, ഡോ. ഷാജി പി. ജയിംസ് (തവനൂര്‍ കാര്‍ഷിക എന്‍ജിനിയറിങ് കോളജ് ) കൃഷി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ വി. ബാബു, ജയില്‍ സൂപ്രണ്ട് പി. അജയകുമാര്‍ സംസാരിച്ചു. ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ടി. അഹമ്മദ് കബീര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായ സൈതലവി, സുധീര്‍, നാരായണന്‍ നേതൃത്വം നല്‍കി. കൃഷി എന്‍ജിനിയറിങ് ഓഫിസിലെ പരിശീലകരായ പ്രസാദ്, രാമചന്ദ്രന്‍, നിഷാദ്, മുഹമ്മദ്, എന്നിവര്‍ തടവുകാരെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചാണ് പരിശീലനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."