വിയറ്റ്നാമില്‍ വെള്ളപ്പൊക്കം: 37 പേര് മരിച്ചു
ഹാനോയ്: വിയറ്റ്നാമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് 37 പേര് മരിച്ചു. വിയറ്റ്നാമിന്റെ പശ്ചിമമേഖലയിലാണ് ദുരന്തമുണ്ടായത്. 40 ലധികം പേരെ കാണാതാവുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആയിരത്തിലധികം വീടുകള്‍ തകര്‍ന്നു. 16,740 വീടുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയെന്ന് വിയറ്റ്നാം ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
ആറു പ്രവിശ്യകളില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പശ്ചിമ മേഖലയിലെ പ്രവിശ്യയായ ഹോവാ ബിന്നിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ഇവിടെ 11 പേര് മരിക്കുകയും 21ലധികം പേരെ കാണാതാവുകയും ചെയ്തു.
രാത്രിയിലുണ്ടായ ദുരന്തമായതിനാലാണ് ആളപായം വര്‍ധിച്ചത്. ഹോവാ ബിന്നില്‍ ഉറങ്ങിക്കിടന്ന കുടുംബത്തിലെ ആറുപേര്‍ തല്‍ക്ഷണം മരിക്കുകയും 12 പേരെ കാണാതാവുകയും ചെയ്തു. നിന് ബിന്‍ പ്രവിശ്യയില്‍ 2 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്താകമാനം പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടി കനത്ത മഴയുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്നും ദുരന്തര നിവാരണ സേന മുന്നറിയിപ്പ് നല്കി.
ഈ ദശാബ്ദത്തില്‍ പശ്ചിമ മേഖലയിലുണ്ടായ ഏറ്റവും കനത്ത മഴയാണ് വെള്ളപ്പൊക്കത്തിനിടയാക്കിയതെന്ന് വിയറ്റ്നാം കാര്‍ഷിക വകുപ്പ് മന്ത്രി എന്‍ഗുയെന്‍ ഷുവാന്‍ ക്വോങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."