കഴിഞ്ഞ വര്‍ഷം 2091 പോക്സോ കേസുകള്‍; ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 2,091 പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. വിവരങ്ങള്‍ കമ്മിഷന് ഉടന്‍ പ്രസിദ്ധീകരിക്കും. ഏറ്റവും കൂടുതല്‍ കേസുകള്‍ തലസ്ഥാന ജില്ലയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 256 കേസുകള്‍. 241 കേസുകളുമായി മലപ്പുറം ജില്ലയാണ് രണ്ടാമത്. മൂന്നാമത് എറണാകുളം ജില്ല. 217 കേസുകള്‍. മറ്റു ജില്ലകളിലെ കണക്ക് ഇങ്ങനെ: കൊല്ലം (180), പത്തനംതിട്ട (85), ആലപ്പുഴ (83), കോട്ടയം (114), ഇടുക്കി (103), തൃശൂര്‍ (190), പാലക്കാട് (123), മലപ്പുറം (241), കോഴിക്കോട് (169), വയനാട് (92), കണ്ണൂര്‍ (142), കാസര്‍കോട് (96).
എന്നാല്‍ കമ്മിഷന് വിവരങ്ങള്‍ കൈമാറിയ ശേഷം കോടതിയിലും മറ്റും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ ഈ കണക്കില്‍ ഉള്‍പ്പെടാത്തതിനാല്‍ റിപ്പോര്‍ട്ട് അപൂര്‍ണമാകാനാണ് സാധ്യത. 2015ല്‍ 1569 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."