HOME
DETAILS

കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കവര്‍ന്നയാള്‍ പിടിയില്‍

  
backup
October 13 2017 | 00:10 AM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae


സുല്‍ത്താന്‍ബത്തേരി: ഉന്നത പൊലിസുദ്യോഗസ്ഥരില്‍ സ്വാധീനമുണ്ടെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണംതട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി അരിവയല്‍ മുസ്തഫ (38)യാണ് സുല്‍ത്താന്‍ ബത്തേരി പൊലിസിന്റെ പിടിയിലായത്. മലപ്പുറം സ്വദേശിയും ബീനാച്ചിയിലെ താമസക്കാരനുമായ നൗഫലിന്റെ പരാതിയിലാണ് എസ്.ഐ എന്‍ അജീഷ് കുമാറും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. നൗഫലിന്റെ കാര്‍ വാടകക്കെടുത്ത മറ്റൊരാള്‍ നൗഫലറിയാതെ കല്‍പ്പറ്റയിലെ ഒരു വ്യക്തിക്ക് പണയം വച്ചിരുന്നു. ഈ സംഭവത്തില്‍ നൗഫല്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ തനിക്ക് ഉന്നത പൊലിസ് അധികാരികളുമായി ബന്ധമുണ്ടെന്നും കാര്‍ വീണ്ടെടുത്ത് തരാമെന്നും പറഞ്ഞ് മുസ്തഫ നൗഫലിനൊപ്പം കൂടി. കേസ് ഒത്തുതീര്‍പ്പാക്കി കാര്‍ വീണ്ടെടുത്തതോടെ നൗഫലിനോട് 50,000രൂപ മുസ്തഫ ആവശ്യപ്പെട്ടു. കേസ് ഒത്തുതീര്‍പ്പാക്കിയ വകയില്‍ പൊലിസുകാര്‍ക്ക് നല്‍കാനാണെന്ന വ്യാജേനയാണ് ഇയാള്‍ തുക ആവശ്യപ്പെട്ടത്. തുക നല്‍കിയില്ലെങ്കില്‍ സ്വാധീനം ഉപയോഗിച്ച് നൗഫലിനെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. കഴിഞ്ഞമാസം രണ്ടു തവണകളിലായി 34,000 രൂപയാണ് നൗഫലിനെ ഭീഷണിപ്പെടുത്തി ഇയാള്‍ തട്ടിയെടുത്തത്. ഇയാളുടെ ഭീഷണി തുടര്‍ന്നതോടെയാണ് നൗഫല്‍ പരാതി നല്‍കിയത്. ബത്തേരിയിലെ ഭാര്യ വീട്ടില്‍ താമസിച്ചാണ് പ്രതി തട്ടിപ്പ് നടത്തിവന്നിരുന്നത്. സമാനമായ രീതിയില്‍ ഉന്നതബന്ധമുണ്ടെന്ന വ്യാജേന നിരവധിപേരെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇയാള്‍ പണം തട്ടിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. അയല്‍ ജില്ലകളിലുള്‍പ്പെടെ ഇയാള്‍ക്കെതിരേ കേസുണ്ട്. ബത്തേരി ജെ.സി.എം(ഒന്ന്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  11 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  11 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  11 days ago