HOME
DETAILS
MAL
സര്‍ക്കാരിന് ഇനി 'ദലിത'നില്ല
backup
October 13 2017 | 00:10 AM
കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലോ സര്‍ക്കുലറുകളിലോ ഇനി 'ദലിത് 'എന്ന വാക്ക് ഉപയോഗിക്കില്ല. കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗകമ്മിഷന്‍ മുന്‍പാകെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദലിത്, ഹരിജന്‍, ഗിരിജന്‍ എന്നീ പദങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ ജനപഥം, കേരളാ കാളിങ് എന്നിവയില്‍നിന്നും മറ്റ് വകുപ്പുകളുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍നിന്നും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളില്‍നിന്നും പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."