HOME
DETAILS
MAL
എന്‍ജിനീയേഴ്സ് ചോയ്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
backup
October 13 2017 | 00:10 AM
കൊച്ചി: എന്‍ജിനീയേഴ്സ് ക്ലബ്ബിന്റെ 2017ലെ എന്‍ജിനീയേഴ്സ് ചോയ്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ബില്‍ഡറായി എസ്.എഫ്.എസ് ഹോംസിനെയും കരാറുകാരായി ചെറിയാന് വര്‍ക്കി ആന്‍ഡ് കമ്പനിയെയും ഉല്പന്നമായി സെറാ സാനിറ്ററീസിനെയും തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 17ന് എറണാകുളം എന്‍ജിനീയേഴ്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ ഇ. ശ്രീധരന് പുരസ്കാരങ്ങള്‍ സമ്മാനിക്കും. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
വാര്‍ത്താ സമ്മേളനത്തില്‍ എന്‍ജിനീയേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ആര്‍ക്കിടെക്റ്റ് എല്‍.ഗോപകുമാര്‍, സി. സുരേഷ് ബാബു, ആവാര്‍ഡ് കമ്മിറ്റി ചെയര്മാന് ഡി. രജത്, കെ.എ ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."