HOME
DETAILS

പാര്‍ലമെന്റിലെ ഭൂരിപക്ഷം ജനങ്ങളുടെ പ്രതിഫലനമാകണം: മന്ത്രി ജി. സുധാകരന്‍

  
backup
October 13 2017 | 00:10 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b5%82%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7


തിരുവനന്തപുരം: പാര്‍ലമെന്റിലെ ഭൂരിപക്ഷം ജനങ്ങളുടെ വികാരങ്ങള്‍ക്കനുസരിച്ചുള്ളതാകണമെന്ന് മന്ത്രി ജി. സുധാകരന്‍. കേവലം 31 ശതമാനം ജനങ്ങളുടെ മാത്രം പിന്തുണയുള്ളവരാണ് നിലവില്‍ രാജ്യം ഭരിക്കുന്നത്.


മഹാഭൂരിപക്ഷത്തിന്റെ താല്‍പര്യത്തിന് എതിരായി ഒരു ഭരണാധികാരി വരുന്നത് ഭരണഘടനയുടെ പരിമിതിയാണെന്നും ഇതിന് സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്‌കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


'ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം' എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന പ്രചാരണ പരിപാടിയുടെ ഭാഗമായി നടന്ന സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ ഭരണഘടനയും സാമൂഹിക ഐക്യവും നിലനില്‍ക്കുന്നത് ന്യൂനപക്ഷങ്ങളുടെ ദേശീയ ബോധം കൊണ്ടാണ്. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സംസാരിക്കുമ്പോള്‍ ഫാസിസ്റ്റുകള്‍ അത് ന്യൂനപക്ഷ പ്രീണനമെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുവെന്നും അക്കൂട്ടര്‍ ഭരണഘടനാവിരുദ്ധരാണെന്നും മന്ത്രി പറഞ്ഞു. ഉദ്ഗ്രഥന മൂല്യങ്ങളെ ഉദ്ഗ്രഥന വിരുദ്ധര്‍ നേരിട്ട് അക്രമിക്കുന്ന സ്ഥിതിയാണ്.


അറിവില്ലായ്മ അലങ്കാരമായി കാണുന്ന ഇത്തരം പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരികയാണ്. ഇക്കൂട്ടര്‍ ചരിത്രത്തോട് കൊഞ്ഞനം കുത്തുകയാണ്. ഭരണ ഘടനയെ മാനിക്കാത്ത ഭരണാധികാരിക്ക് അധികകാലം അധികാരത്തില്‍ തുടരാനാകില്ലെന്നും രാജ്യത്തെ കുഴപ്പങ്ങളുടെ കാരണം അധികാരികളുടെ വികലമായ കാഴ്ചപ്പാടുകളാണെന്നും അദ്ദേഹം പറഞ്ഞു.


ഇന്നലെ വൈകിട്ട് പാളയം ഹസന്‍ മരക്കാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. തീവ്രതയെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഓരോ മതങ്ങളിലെയും ചെറിയ വിഭാഗങ്ങള്‍ നടത്തുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തെയാകെ ബാധിക്കുന്ന സ്ഥിതിയാണെന്നും തങ്ങള്‍ പറഞ്ഞു.


നിര്‍ബന്ധ മതപരിവര്‍ത്തനം ഇസ്‌ലാമിന്റെ ഭാഗമല്ല. എന്നാല്‍, ഇന്ന് നേരിടുന്ന ആരോപണം അത്തരത്തിലുള്ളതാണ്. മനസുകളില്‍ പരിവര്‍ത്തനമുണ്ടായാല്‍ മാത്രമേ മതപരിവര്‍ത്തനം സാധ്യമാകൂവെന്നും തങ്ങള്‍ പറഞ്ഞു.


മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യാതിഥിയായി. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയെന്നത് ബ്രിട്ടീഷുകാരന്റെ തന്ത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 
ഓരോ മത വിഭാഗത്തിനും അവരുടെ വിശ്വാസവും ആചാരവും നിലനിര്‍ത്തിക്കൊണ്ടു തന്നെ ബഹുമാനിക്കാനുള്ള സാഹചര്യമാണ് നമ്മുടെ രാജ്യത്തുള്ളതെന്ന് ചടങ്ങില്‍ പ്രസംഗിച്ച രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എന്നാല്‍, അനാവശ്യ മത്സരവും മുതലെടുപ്പുമാണ് ഇന്ന് പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഫാദര്‍ ഡോ.പ്രകാശ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് ബാഖവി ചിറയിന്‍കീഴ്, പ്രസിഡന്റ് ഷാജഹാന്‍ ദാരിമി, കെ.എന്‍.എസ് മൗലവി, ഹബീബ് ഫൈസി കോട്ടോപ്പാടം, നസീര്‍ഖാന്‍ ഫൈസി, വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍, ഉമര്‍ മൗലവി, ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹാജി , സുബൈര്‍ മാസ്റ്റര്‍ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും അഡ്വ. ഹസീം മുഹമ്മദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago