ഓണാഘോഷം: ഡി.ടി.പി.സി വിപുലമായ പരിപാടികളൊരുക്കും
കോഴിക്കോട്: ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ (ഡി.ടി.പി.സി) ആഭിമുഖ്യത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനമായി. കോഴിക്കോട് ബീച്ച്, ടാഗോര്‍ ഹാള്‍, ടൗണ്‍ ഹാള്‍, ഗുജറാത്തി ഹാള്‍, മാനാഞ്ചിറ മൈതാനം, ഭട്ട് റോഡ് ബീച്ച് എന്നിവടങ്ങളില്‍ പ്രധാന വേദികള്‍ ഒരുക്കും. പരിപാടികളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കമ്മിറ്റികള്‍ക്ക് അന്തിമരൂപം നല്കുന്നതിനുമുള്ള യോഗം 17ന് ഉച്ചയ്ക്ക് 12ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷനായി, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്, എ.ഡി.എം ടി. ജെനില്‍ കുമാര്‍, പി. മോഹനന്, ടി.വി ബാലന്, കെ.സി അബു, എം. ഭാസ്കരന്, മുസാഫര്‍ അഹമ്മദ്, പി. ഗവാസ്, പി.എം നിയാസ്, സി.പി ഹമീദ്, പി.ടി ആസാദ്, അഡ്വ. എം. രാജന്, പി.ആര് സുനില്‍ സിങ്, കെ.പി അബൂബക്കര്‍, കാദിരിക്കോയ, ഭാസി മലാപ്പറമ്പില്‍, കാവില്‍ പി. മാധവന്, ബാബു സ്വാമി, വിജയന് കാരന്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."