ലോകത്തിലെ ഏറ്റവും വലിയ സെറാമിക് പ്രദര്‍ശനം നവംബര്‍ 16ന് തുടങ്ങും
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സെറാമിക് പ്രദര്‍ശനം ഗുജറാത്തിലെ ഗാന്ധിനഗറില്‍ നവംബര്‍ 16ന് തുടങ്ങും.ടൗണ്‍ഹാളിലെ എക്‌സിബിഷന്‍ സെന്ററിലാണ് വൈബ്രന്റ് സെറാമിക്‌സ് എക്‌സ്‌പോയും ഉച്ചകോടിയും നടക്കുന്നത്.
50,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഒരുക്കുന്ന എക്‌സിബിഷനില്‍ 250പ്രദര്‍ശകരും, 400ലധികം ബ്രാന്‍ഡുകളും അണിനിരക്കും.ഓസ്‌ട്രേലിയ, ബ്രസീല്‍, കംബോഡിയ, ചൈന, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്തോനേഷ്യ, ഇറ്റലി,ജോര്‍ദാന്‍, കെനിയ, ലാത്വിയ, മഡ്ഗാസ്‌കര്‍, മൗറീഷ്യസ്, മയോട്ടി, മെക്‌സിക്കോ, നേപ്പാള്‍, ഒമാന്‍,ഫിലിപ്പൈന്‍സ്, പോളണ്ട്, ഖത്തര്‍, റഷ്യ, സൗദി അറേബ്യ, സെനഗല്‍ ,ശ്രീലങ്ക, ടാന്‍സാനിയ,ഉഗാണ്ട, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിങ്്ഡം, യുനൈറ്റഡ് സ്റ്റേറ്റ്‌സ്, സെര്‍ബിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വൈബ്രന്റ് സെറാമിക്ക് 2017 നെത്തും.
ടെക്‌നോളജി ട്രാന്‍സ്ഫര്‍, ഇന്‍വെസ്റ്റ്‌മെന്റ്, സംയുക്ത സംരംഭം, ബി 2 ബി, ബി 2 ജി നെറ്റ്‌വര്‍ക്കിങ് അവസരങ്ങള്‍ എന്നിവയാണ് കോണ്‍ഫറന്‍സില്‍ പ്രധാനവിഷയങ്ങള്‍. കൂടാതെ, പുതിയ സാങ്കേതികവിദ്യ, സെറാമിക് ടൈലുകള്‍, സാനിറ്ററിവെയര്‍, ബാത്ത്ഫിറ്റര്‍ എന്നിവയുടെ പ്രദര്‍ശനവും
ഉണ്ടാകും.16 മുതല്‍ 19വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിന് വിവിധ രാജ്യങ്ങളിലെ വാണിജ്യരംഗത്തെ പ്രമുഖരുമെത്തും.വാര്‍ത്താസമ്മേളനത്തില്‍ സമ്മിറ്റ് പ്രസിഡന്റ് നിലേഷ് ജെറ്റ്പരിയ,സി.ഇ.ഒ സന്ദീപ് പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."