നൂതന സുരക്ഷാ സംവിധാനവുമായി ടാറ്റാ മോട്ടോഴ്സ്
കൊച്ചി: മീഡിയം, ഹെവി വാഹനങ്ങളില്‍ മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രമുഖ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് നൂതന ക്രമീകരണമായ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍(ഇഎസ്‌സി) സംവിധാനം അവതരിപ്പിച്ചു. ഇതിലൂടെ വാഹനങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ 50 ശതമാനത്തിലധികവും നിയന്ത്രണം വിട്ടുണ്ടാകുന്ന അപകടങ്ങള്‍ 25 ശതമാനം വരെയും കുറയ്ക്കാന്‍ സാധിക്കും. ദീര്‍ഘദൂരം സഞ്ചരിക്കുന്ന ട്രക്കുകള്‍, ബസ്സുകള്‍ എന്നിവയുടെ അപകടം കുറച്ച് സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിന് ഓട്ടോമാറ്റിക് ട്രാക്ഷന്‍ കണ്‍ട്രോള്‍(എടിസി), ഹില്‍ സ്റ്റാര്‍ട്ട് എയ്ഡ് (എച്ച്എസ്എ) ടെക്‌നോളജികളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പ്രൈമ വിഭാഗത്തിലെ 4025.എസ്, 4925 ട്രാക്ടറുകളിലും 2523 ടി, 3123ടി ട്രക്കുകളിലും, സിഗ്മ വിഭാഗത്തിലെ എല്‍പിഎസ് 4018, 4923, എല്‍പിടി പ്ലാറ്റ്‌ഫോമിലുള്ള 25ടി, 31ടി, 37ടി എന്നീ മോഡലുകളിലും ഈ സംവിധാനം ലഭ്യമാണ്. വാബ്‌കോ ഇന്ത്യയുമായി സഹകരിച്ചാണ് ഇഎസ്‌സി സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."