കായല്‍ കൈയേറ്റം: കലക്ടര്‍ക്ക് തെറ്റുപറ്റിയെന്ന് തോമസ് ചാണ്ടി
കൊച്ചി: മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് തെറ്റു പറ്റിയെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി.
ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം മാത്രമേ കളക്ടര്‍ക്കുളളൂ. കളക്ടറുടെ റിപ്പോര്‍ട്ട് അന്തിമമല്ല. ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നത് വരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലിയില്‍ എന്‍.സി.പി നേതൃയോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു തോമസ് ചാണ്ടി.
അതേസമയം, കായല്‍ കൈയേറ്റ ആരോപണങ്ങളില്‍ തോമസ് ചാണ്ടിക്ക് പിന്തുണയുമായി എന്‍.സി.പി കേന്ദ്ര നേതൃത്വം രംഗത്തെത്തി. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് എന്‍.സി.പി ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.
ആലപ്പുഴയില്‍ താമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിനായുള്ള കൈയേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനായി ഭൂമി കൈയേറിയെന്ന് കണ്ടെത്തിയത്. ഭൂനിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."