കൊലപാതകം: രണ്ടു ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: കൊലപാതകക്കേസില്‍ പ്രതികളായ രണ്ടു ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി. ബംഗ്ലാദേശ് സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. സഊദി സുപ്രിം കോര്‍ട്ടും അപ്പീല്‍ കോടതിയും കുറ്റം ശരിവച്ചതിനെ തുടര്‍ന്നാണ് റിയാദില്‍ വധശിക്ഷ നടപ്പാക്കിയത്. ബംഗ്ലാദേശ് പൗരനായ ബാബുല്‍ ഹുസൈന് ജബ്ബാറിനെ കൊന്ന കേസിലാണ് ശിക്ഷ നടപ്പാക്കിയത്. ഇവര്‍ തമിഴ്നാട് സ്വദേശികളാണെന്നാണറിയുന്നത്.
തമിഴ്നാട് സ്വദേശികളായ കുമാര്‍ ബശ്ഖര്‍ നാം, ലിയാഖത്ത് അലി ഖാന് റഹ്മാന് എന്നിവരെയാണ് തലവെട്ടിയുള്ള വധശിക്ഷ നടപ്പാക്കിയത്. ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ബാബുല്‍ ഹുസൈന് ജബ്ബാറിനെ ഇവര്‍ കമ്പനിയില്‍ ആസൂത്രണം ചെയ്ത് നടത്തിയ കവര്‍ച്ചക്കിടെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ വയറ്റില്‍ കത്തികൊണ്ട് കുത്തി കഴുത്തറുത്ത് കൊന്നതായി കേസന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അപ്പീല്‍ കോടതിയും ശിക്ഷ ശരിവച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച്ച റിയാദ് നഗരത്തില്‍ വച്ച് വിധി നടപ്പാക്കിയത്. കമ്പനിയില്‍ ഇവര്‍ കവര്‍ച്ച നടത്തിയതായും കേസിലുണ്ടായിരുന്നു. രാജ്യത്ത് പ്രശ്നം സൃഷ്ടിക്കാനും സമാധാനത്തിന് വെല്ലുവിളി ഉയര്‍ത്താനും ഉദ്ദേശിച്ചുള്ള അപൂര്വസ്വഭാവത്തിലുള്ള കൊലപാതകം എന്നാണ് കോടതി കൊലപാതകത്തെ വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."