ഗൗരി ലങ്കേഷ് വധം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം, രേഖാ ചിത്രം പുറത്തു വിട്ടു
ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് പ്രതികളെ തികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. പ്രതികളുടെ രേഖാ ചിത്രം പൊലിസ് പുറത്തു വിട്ടു. ഇതില്‍ രണ്ടു ചിത്രങ്ങള്‍ ഒരേ ആളുടെ തന്നെ വ്യത്യസ്ത വിവരണ പ്രകാരം തയ്യാറാക്കിയതാണ്.
രണ്ടു പേര്‍ കുറ്റകൃത്യത്തില്‍ നരിട്ട് പങ്കെടുത്തവരാണെന്ന് പൊലിസ് അറിയിച്ചു. ഗൗരി ലങ്കേഷിന്റെ വീടിനു പുറത്തുള്ള സി.സി.ടി.വിയില്‍ നിന്ന് തങ്ങള്‍ക്ക് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എല്ലാ ഭാഗവും പരിശോധിക്കും. ദബോല്‍ക്കറിന്റെ കൊലപാതകവുമായി ഇതിന് ബന്ധമില്ലെന്നും അന്വേഷണ സംഘത്തലവന്‍ ബി.കെ സിങ്് വ്യക്തമാക്കി.
സപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് വീട്ടിനു മുന്നില്‍ വെച്ച കൊല്ലപ്പെടുന്നത്. സംഘ്പരിവാര്‍ അജണ്ടകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തവരായിരുന്നു ഗൗരി. തന്റെ ടാബ്ലോയിഡായ ഗൗരി ലങ്കേഷ് പത്രിക വഴി ആര്‍.എസ്.എസിനെതിരെ അവര്‍ ശക്തമായ വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടിരുന്നു.
സംഘ്പരിവാര്‍ശക്തികളാണ് ഗൗരിയുടെ കൊലപാതകത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. കല്‍ബുര്‍ഗി, ദബോല്‍ക്കര്‍ തുടങ്ങിയവരുടെ കൊലപാതകവുമായി ഇതിന് സാമ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."