HOME
DETAILS
MAL
ആര്‍ക്കും തരില്ല; സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ മാത്രമേ വയ്ക്കൂവെന്ന് എ.കെ ബാലന്
backup
October 14 2017 | 07:10 AM
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കൂവെന്ന് നിയമമന്ത്രി എ.കെ ബാലന്. അതിനു മുന്‍പ് പകര്‍പ്പ് ആര്‍ക്കും നല്‍കില്ല.ആരോപണവിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിയമസെക്രട്ടറിയുടെ അഭിപ്രായം തേടിയാണ് റിപ്പോര്ട്ടിന്മേലുളള തീരുമാനങ്ങള്‍ എടുത്തത്, അഭിപ്രായം തേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. മാത്രമല്ല, വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."