തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പല്ലില്ലാത്ത കടുവയെന്ന് വരുണ്‍ഗാന്ധി
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി എം.പി വരുണ്‍ഗാന്ധി. തെരഞ്ഞെടുപ്പ് വരവ്-ചെലവ് കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കാത്ത രാഷ്ട്രീയപാര്‍ട്ടികളുടെ അംഗീകാരം പോലും റദ്ദാക്കാന്‍ കഴിയാത്ത കമ്മിഷന്‍ 'പല്ലില്ലാത്ത കടുവയാണെന്ന്' വരുണ്‍ പരിഹസിച്ചു. നല്‍സാര്‍ നിയമസര്‍വ്വകലാശാല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ വൈകുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വരുന്നതിനിടെയാണ് സ്വന്തം പാളയത്തില്‍ നിന്നും ബി.ജെ.പിയ്ക്ക് വിമര്‍ശനമുയര്‍ന്നത്.
രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുപാട് തുക തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. ഈ ധാരാളിത്തം മൂലം ഇടത്തരക്കാര്‍ക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖവിയുന്നില്ല.
ഭരണഘടനയിലെ 324ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷനാണ് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും. എന്നാല്‍ അവര്‍ ഇക്കാര്യം കൃത്യമായി ചെയ്യുന്നുണ്ടോയെന്നും വരുണ്‍ ചോദിച്ചു.
റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മനുഷ്യത്വത്തിന്റെ പേരില്‍ അഭയകേന്ദ്രമൊരുക്കണമെന്നും അവര്‍ രാജ്യത്തിന് സുരക്ഷാഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കുമെതിരല്ല തന്റെ നിലപാടെന്നും മനുഷ്യത്വപരം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."