ഫിലിപ്പീന്‍സില്‍ മുങ്ങിയത് നിരോധിത വസ്തു കടത്തിയ കപ്പല്‍
മനില: ഫിലിപ്പീന്‍സിനു സമീപം മുങ്ങിയ കപ്പലില്‍ നിരോധിത വസ്തുവായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നിരോധിത വസ്തുവായ നിക്കല്‍ അയിരാണ് കടത്തിയത്. നിക്കല്‍ അയിര് ദ്രാവകമായാല്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടും. ഇതും കൊടുങ്കാറ്റുമാണ് കപ്പല്‍ മുങ്ങാന്‍ കാരണമെന്നാണ് കരുതുന്നത്.
കപ്പലിന്റെ ക്യാപ്റ്റന്‍ മലയാളിയായ രാജേഷ് നായരായിരുന്നു. മുങ്ങിയ കപ്പലില്‍ നിന്നും കാണാതായ 11 പേരെ ഇതു വരെ കണ്ടെത്താനായിട്ടില്ലെന്ന് ജപ്പാന്‍ തീരരക്ഷാസേന അറിയിച്ചു. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത 33,205 ടണ്‍ ഭാരമുള്ള എമറാള്‍ഡ് സ്റ്റാര്‍ എന്ന ചരക്കുകപ്പലാണ് മുങ്ങിയത്.
ഫിലിപ്പീന്‍സിന്റെ 280 കി.മീറ്റര്‍ അകലെ വച്ചാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട കപ്പലിന് സമീപം സഞ്ചരിച്ച മൂന്നു കപ്പലുകളിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 26 പേരുള്ള കപ്പലിലെ 15 പേരെയാണ് ഇവര്‍ രക്ഷപ്പെടുത്തിയത്.
എമറാള്‍ഡ് സ്റ്റാറില്‍ നിന്നും രക്ഷിച്ച 15 പേരുടെ വിവരങ്ങള്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."