HOME
DETAILS

നജീബ് എവിടെയാണ്

  
backup
October 14 2017 | 21:10 PM

a-year-on-where-is-najeeb-ahmad-cries-get-louder

 

"എന്റെ കുട്ടിയെ കണ്ടുപിടിക്കുന്നതില്‍ ഈ സര്‍ക്കാര്‍ പൂര്‍ണമായും പരാജയമാണ്. ഇവര്‍ ആഗ്രഹിക്കുന്നത് മുസ്‌ലിംകള്‍ പേടിച്ചുവിറച്ചു വീട്ടിലിരുന്നോളണമെന്നാണ്. മുസ്‌ലിംകള്‍ അവരുടെ മക്കളെ സര്‍വകലാശാലകളിലേക്കു പറഞ്ഞയക്കുകയോ ഉന്നതവിദ്യാഭ്യാസം നേടുകയോ വേണ്ട എന്നാണ്. ഉന്നത സമുദായത്തില്‍പെട്ടവര്‍ മാത്രം പഠിച്ചുമുന്നേറട്ടെ.. ദലിതനും മുസല്‍മാനും പഠിക്കുകയും മുന്നേറുകയും വേണ്ട. അവര്‍ വീട്ടിലിരിക്കട്ടെ. അതു നമ്മള്‍ സമ്മതിക്കില്ല. ഞാന്‍ എല്ലാവരോടുമായി പറയുകയാണ്. ഹിന്ദുവാകട്ടെ, ദലിതനാകട്ടെ, മുസല്‍മാനാകട്ടെ... നമ്മള്‍ നമ്മുടെ മക്കള്‍ക്കു വിദ്യാഭ്യാസം നല്‍കുക. നമ്മെ സംബന്ധിച്ചിടത്തോളം ദീനും ദുനിയാവും(മതവും ഭൗതികലോകവും) വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. നജീബ് എന്ന പേര് ഇന്ന് എല്ലാവര്‍ക്കും അറിയാം. കാരണം ജെ.എന്‍.യു പോലൊരു ഇന്ത്യയിലെ പ്രധാന സര്‍വകലാശാലയില്‍നിന്നാണ് നജീബിനെ കാണാതാകുന്നത്. എനിക്കുറപ്പുണ്ട്, എന്റെ മകന്‍ നജീബ് തിരിച്ചുവരും, അവന്‍ തിരിച്ചുവരും. ഒടുക്കം സമ്മര്‍ദത്തിനടിമപ്പെട്ട് ഈ സര്‍ക്കാര്‍ തന്നെ അവനെ എന്റെയടുത്തു കൊണ്ടുവരും"

 

(രാജ്യത്തു നടക്കുന്ന ഫാസിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരേ കഴിഞ്ഞ ജൂലൈ 18ന് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍, ജെ.എന്‍.യുവില്‍നിന്നു കാണാതായ നജീബ് അഹ്മദിന്റെ ഉമ്മ ഫാത്തിമ നഫീസ് നടത്തിയ പ്രസംഗത്തില്‍നിന്ന്)

ഒരു ഉമ്മ തന്റെ മകനെ തേടി ഭരണകൂടത്തിനു മുന്നില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഈ ഒക്ടോബര്‍ 15ന് ഒരു വര്‍ഷം തികയുകയാണ്. രാജ്യത്തെ ഒന്നാംകിട സര്‍വകലാശാലയില്‍ ഉന്നത പഠനത്തിനായി പറഞ്ഞുവിട്ട മകനെ നഷ്ടപ്പെട്ട വേദനയില്‍ ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ഗ്രാമത്തിലുള്ള രണ്ടുമുറി വീട്ടില്‍ ഒരു മാതാവും അവശനായ പ്രായംചെന്ന പിതാവും സഹോദരങ്ങളും ഉറക്കമിളച്ചിരിപ്പാണ്. മകന്റെ തിരിച്ചുവരവു കാത്ത് ആ കുടുംബമിപ്പോഴും മഞ്ഞും മഴയും വെയിലും മാറിമാറി കൊള്ളുന്നു. പ്രിയപ്പെട്ട നജീബ് അഹ്മദ്... അവര്‍ നിന്നെ കാത്തിരിക്കുകയാണ്. ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നീ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അറിയുക..വരുന്ന ഒക്ടോബര്‍ 18ന് നിന്റെ 28-ാം ജന്മദിനം നിന്നോടൊപ്പം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഉമ്മയും അബ്ബയും സഹോദരിയുമെല്ലാം.
ഏതോ ഗൂഢശക്തികള്‍ ഇരുട്ടുമറകള്‍ക്കുള്ളില്‍ നജീബ് അഹ്മദിനെ ഒളിപ്പിച്ചുവച്ച അന്നുമുതല്‍ രാജ്യം മുഴുക്കെ മുഴങ്ങിക്കൊണ്ടിരുന്ന ആ ചോദ്യം തന്നെ ഒരു വര്‍ഷത്തിനു ശേഷവും ആവര്‍ത്തിക്കേണ്ടി വരികയാണ്: നജീബ് എവിടെയാണ്? ഭരണകൂടമത് ബോധപൂര്‍വം കേള്‍ക്കാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചോദ്യം നിരന്തരം ആവര്‍ത്തിക്കുകയും ഉച്ചത്തില്‍ ഉന്നയിക്കുകയുമാണു വേണ്ടത്. നജീബിനു നീതി ലഭിക്കണമെങ്കില്‍ ചോദ്യം തുടരുക തന്നെ വേണം.

2016 ഒക്ടോബര്‍ 15 ജെ.എന്‍.യു, മാഹി മാന്തവി ഹോസ്റ്റല്‍ 106-ാം മുറി

ദൃക്‌സാക്ഷി: ഷാഹിദ് റസ


ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസകേന്ദ്രങ്ങളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. ഒക്ടോബര്‍ 14നു രാത്രി ഹോസ്റ്റല്‍ മെസ് ഇലക്ഷനുമായി ബന്ധപ്പെട്ട് മാഹി മാന്തവി ഹോസ്റ്റല്‍ നിവാസിയായിരുന്ന ഒന്നാം വര്‍ഷ എം.എസ്.സി വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ 106-ാം നമ്പര്‍ മുറിയിലേക്ക് എ.ബി.വി.പി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമടങ്ങുന്ന 30 അംഗ സംഘം വോട്ട് തേടിയെത്തുന്നു. തെരഞ്ഞെടുപ്പ് കാംപയിനിങ്ങിനു വന്ന സംഘം നജീബിനെ വര്‍ഗീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തു. മുറിയില്‍നിന്ന് ഇറക്കിക്കൊണ്ടുപോയി ബാത്ത്‌റൂമിനകത്തു കയറ്റി അവിടെ വച്ചും അവനെ സംഘം അതിക്രൂരമായി ആക്രമിച്ചു. ഇരുമ്പുദണ്ഡ് അടക്കമുള്ള ആയുധങ്ങള്‍ കൊണ്ടു പരുക്കേല്‍പിച്ചു.
സംഭവം നടന്നയുടന്‍ ആ രാത്രിയില്‍ തന്നെ വാര്‍ഡന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ഹോസ്റ്റലില്‍ വിളിച്ചുചേര്‍ത്തു. യോഗത്തില്‍ ഹോസ്റ്റലില്‍ നടന്ന സംഭവവികാസങ്ങള്‍ ചര്‍ച്ചയായി. നജീബിനെ യോഗം കുറ്റക്കാരനെന്നു കണ്ടെത്തുകയും തനിക്കു മാനസികരോഗമാണെന്ന തരത്തില്‍ അവനെക്കൊണ്ട് മാപ്പപേക്ഷ എഴുതിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യോഗം നജീബിനെ ഹോസ്റ്റലില്‍നിന്നു മാറ്റുക എന്ന താല്‍ക്കാലിക ശിക്ഷാ ഉത്തരവ് പുറപ്പെടുവിച്ചു. യോഗത്തില്‍ നജീബിന്റെ റൂംമേറ്റും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ ഐസയുടെ കൗണ്‍സിലറുമായ കാസിം നജീബിനു മാനസിക വിഭ്രാന്തിയുണ്ട് എന്ന തരത്തില്‍ തയാറാക്കിയ പ്രസ്തുത റിപ്പോര്‍ട്ടില്‍ ഒപ്പുവച്ച് നജീബിനെതിരേയുള്ള നടപടിയെ അംഗീകരിച്ചു. ഇതേയോഗത്തില്‍ അന്നത്തെ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായിരുന്ന മോഹിത് പാണ്ഡെ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നെങ്കിലും ആരും നടപടികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.
അന്നുരാത്രി തന്നെ നജീബിനെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലയിലേറ്റ മുറിവ് കെട്ടുകയും ചെയ്തു. ആശുപത്രിയില്‍ വച്ച് നജീബ് ഉമ്മയെ വിളിച്ചു. ഉമ്മ അടുത്ത ദിവസം കാംപസില്‍ വരാമെന്നും അറിയിച്ചു. അന്നുതന്നെ നജീബ് ഹോസ്റ്റലില്‍ തിരിച്ചെത്തി.

ഒക്ടോബര്‍ 15


രാവിലെ 11 മണിയോടെ തന്നെ ഉമ്മ ഫാത്തിമ നഫീസ് ജെ.എന്‍.യുവിലെ നജീബിന്റെ ഹോസ്റ്റല്‍ മുറിയിലെത്തി. പക്ഷെ, അവിടെ നജീബുണ്ടായിരുന്നില്ല. ഫോണില്‍ അവനെ കിട്ടുന്നില്ല. ഹോസ്റ്റല്‍ നിവാസികളോടെല്ലാം ചോദിച്ചെങ്കിലും ആര്‍ക്കും അവന്‍ എവിടെയാണെന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. തലേദിവസം നടന്ന അക്രമസംഭവങ്ങളുമായി ചേര്‍ത്ത് ദുരൂഹത മണത്ത ഉമ്മ തന്നെ നേരിട്ട് നജീബിനെ കാണാനില്ലെന്നു പറഞ്ഞ് വസന്ത് കുഞ്ച് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. അവരുടെ പരാതിക്കുമേല്‍ സെക്ഷന്‍ 365 പ്രകാരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കാംപസ് ഉണരുന്നു


തലേന്നത്തെ അക്രമസംഭവങ്ങളും നജീബിനെ കാണാനില്ലെന്ന കാര്യവും വളരെ വൈകിയാണ് കാംപസില്‍ വാര്‍ത്തയാകുന്നത്. വിവരമറിഞ്ഞ സുഹൃത്തുക്കളും മറ്റു വിദ്യാര്‍ഥികളും കാംപസില്‍ മുഴുവന്‍ തിരഞ്ഞുനടന്നു. ദുരൂഹത ബോധ്യപ്പെട്ടതോടെ വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തിറങ്ങി. ണവലൃല ശ െചമഷലലയ, ഖൗേെശരല ളീൃ ചമഷലലയ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി അടുത്ത ദിവസം തന്നെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ചേര്‍ന്ന് അതിശക്തമായ സമരത്തിന് കാംപസില്‍ തുടക്കം കുറിച്ചു. എന്നാല്‍, ആദ്യ ദിവസങ്ങളില്‍ നജീബ് വിഷയം മുഖ്യധാരാ മാധ്യമങ്ങളെല്ലാം കണ്ടില്ലെന്നു നടിച്ചു. ആരും ലൈവ് റിപ്പോര്‍ട്ടിങ്ങിനായി ജെ.എന്‍.യുവില്‍ എത്തിയില്ല. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് മുന്‍ കാംപസ് വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാനായിരുന്ന കനയ്യകുമാര്‍ പൊലിസ് കസ്റ്റഡിയില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ ജെ.എന്‍.യുവില്‍ നിറഞ്ഞ ഒ.ബി വാനുകള്‍ക്കോ മാധ്യമങ്ങള്‍ക്കോ നജീബ് ഒരു ബ്രേക്കിങ് ന്യൂസിനുള്ള ത്രെഡ് അല്ലായിരുന്നു.


തുടര്‍ദിവസങ്ങളില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ വസന്ത് കുഞ്ച് പൊലിസ് സ്റ്റേഷനിലേക്കുള്ള മാര്‍ച്ച് അടക്കം നിരവധി സമരപരിപാടികള്‍ കാംപസിനകത്തും പുറത്തുമായി നടന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി അടക്കം രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളെ അണിനിരത്തി വലിയൊരു സമരസംഗമവും വിദ്യാര്‍ഥി യൂനിയന്‍ കാംപസില്‍ നടത്തി. സമരങ്ങളിലെല്ലാം നജീബിന്റെ ഉമ്മ ഫാത്തിമ നഫീസും സഹോദരി സദഫ് മുശറഫും സജീവസാന്നിധ്യങ്ങളായിരുന്നു.
എന്നാല്‍ നജീബിന്റെ വിഷയത്തില്‍ പൊലിസില്‍ പരാതി നല്‍കാന്‍ ബാധ്യസ്ഥരായ സര്‍വകലാശാലാ അധികൃതര്‍ വിദ്യാര്‍ഥികളുടെ സമ്മര്‍ദത്തിനൊടുവില്‍ പ്രത്യേകം കേസ് ഫയല്‍ ചെയ്യില്ലെന്നും നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പങ്കുചേരാമെന്നും മാത്രം അറിയിച്ചു. വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ അടക്കമുള്ള സര്‍വകലാശാലാ അധികൃതര്‍ നജീബിന്റെ ഉമ്മയെ കാണാന്‍ വിസമ്മതിച്ചു. ഒരു സര്‍വകലാശാല അവിടുത്തെ വിദ്യാര്‍ഥിയുടെ രക്ഷിതാവിനു നല്‍കേണ്ട മാനുഷിക പരിഗണന പോലും ആ കുടുംബത്തിനു ലഭിച്ചില്ല. വിദ്യാര്‍ഥി സമരം ശക്തമായപ്പോള്‍ സര്‍വകലാശാലാ അഡ്മിന്‍ നിശ്ചയിച്ച പ്രോക്ടോറിയല്‍ കമ്മിറ്റി നജീബിനെ അക്രമിച്ച വിഷയം അന്വേഷിക്കുകയും എ.ബി.വി.പി പ്രവര്‍ത്തകരായ വിക്രാന്ത് കുമാര്‍, അങ്കിത് റോയ്, വിജേന്ദര്‍ താക്കൂര്‍, ഐശ്വര്യ പ്രതാപ് സിങ് തുടങ്ങിയവര്‍ കുറ്റക്കാരെന്നു കണ്ടെത്തി അവരെ മറ്റൊരു ഹോസ്റ്റലിലേക്കു മാറ്റി 'ശിക്ഷ' വിധിക്കുകയുമാണു ചെയ്തത്. എന്നാല്‍, നജീബിനെ കണ്ടെത്താനുള്ള യാതൊരുവിധ നടപടിക്കും അവര്‍ മുതിര്‍ന്നില്ല. അതിനിടെ നജീബിനെ കണ്ടെത്തുന്നവര്‍ക്ക് ഡല്‍ഹി പൊലിസ് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒച്ചിഴയുന്ന വേഗത്തിലാണ് കേസന്വേഷണം മുന്നോട്ടുപോയത്.

ദേശീയശ്രദ്ധയിലേക്ക്


രാജ്യത്തെ വിവിധ കാംപസുകളും നഗരങ്ങളും അധികം വൈകാതെത്തന്നെ നജീബ് വിഷയത്തില്‍ പ്രതികരിച്ചു. സംഭവത്തിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് അവിടങ്ങളിലെല്ലാം സമരങ്ങള്‍ നടന്നു. കാംപസുകളില്‍ നജീബിനുവേണ്ടി നിരന്തരം ശബ്ദമുയര്‍ന്നു. സവര്‍ണ ഫാസിസത്തിന്റെ മുസ്‌ലിം ഉന്മൂലനത്തിനെതിരായ ശക്തമായ പ്രക്ഷോഭങ്ങളായി അവ മാറി.
നവംബര്‍ ആറിന് ഡല്‍ഹിയില്‍ 'നജീബ് എവിടെ, നജീബിനു നീതി വേണം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിവിധ വിദ്യാര്‍ഥി യൂനിയനുകള്‍ ചേര്‍ന്നു നടത്തിയ പ്രക്ഷോഭത്തെ പൊലിസ് നേരിട്ട നടപടി ഏറെ കിരാതമായിരുന്നു. സ്വന്തം മകനുവേണ്ടി ശബ്ദമുയര്‍ത്താനെത്തിയ മാതാവിനെ, ഫാത്തിമ നഫീസിനെ പൊലിസുകാര്‍ റോഡിലൂടെ വലിച്ചിഴച്ചു. സമരത്തിനു പിറകെ പൊലിസ് 144 പ്രഖ്യാപിക്കുകയും നജീബിന്റെ സഹോദരിയെയും നിരവധി ജെ.എന്‍.യു വിദ്യാര്‍ഥികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആ മാസം തന്നെ വിവിധ സംഘടനകള്‍ നജീബിന്റെ ഉമ്മയെയും ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതീയ അവഹേളനങ്ങള്‍ കാരണം ജീവനൊടുക്കിയ രോഹിത് വെമുലയുടെ അമ്മയെയും പങ്കെടുപ്പിച്ച് പാര്‍ലമെന്റ് മാര്‍ച്ചും നടത്തി. 'ഹൈദരാബാദ് കാംപസില്‍ എന്റെ മകനു സംഭവിച്ചതു തന്നെയാണ് ജെ.എന്‍.യുവില്‍ നജീബിനും സംഭവിച്ചത്. ബി.ജെ.പി അധികാരത്തിലേറിയതു മുതല്‍ ദലിതരെയും ന്യൂനപക്ഷങ്ങളെയും അവര്‍ വേട്ടയാടുകയാണ് ' എന്നാണ് മാര്‍ച്ചില്‍ പങ്കെടുത്തുകൊണ്ട് രോഹിതിന്റെ അമ്മ രാധികാ വെമുല പറഞ്ഞത്.

പൊലിസ് റെയ്ഡും ഐ.എസ് വാര്‍ത്തയും


2017 ജനുവരി 18നു പുലര്‍ച്ചെ നാലു മണിക്ക് ഒരു മുന്നറിയിപ്പുമില്ലാതെ 70ഓളം പൊലിസുകാര്‍ നജീബിന്റെ വീട്ടില്‍ റെയ്ഡിനെത്തി. സ്വന്തം മകനെ കാത്തുകഴിഞ്ഞിരുന്ന കുടുംബത്തെ തീര്‍ത്തും ഞെട്ടിപ്പിക്കുന്ന നടപടിയായിരുന്നു അത്. വീട്ടിലെത്തിയ പൊലിസുകാര്‍ നജീബിന്റെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നജീബ് വിഷയത്തില്‍ കുറ്റാരോപിതരായ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാത്ത അതേ പൊലിസ് തന്നെയാണ് സംഭവത്തിലെ ഇരയുടെ വീട്ടിയില്‍ കയറിനിരങ്ങിയത്.
മാര്‍ച്ച് 21ന് ദേശീയ മാധ്യമമായ 'ടൈംസ് ഓഫ് ഇന്ത്യ'യുടെ ഒന്നാം പേജില്‍ രാജ് ശേഖര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ നജീബ് ഇന്റര്‍നെറ്റില്‍ ഐ.എസിനെ കുറിച്ചും അതില്‍ ചേരുന്നതിനെ പറ്റിയും സെര്‍ച്ച് ചെയ്തതായി റിപ്പോര്‍ട്ട് നല്‍കി. നജീബിന് ഐ.എസ് ബന്ധമുണ്ടെന്നു സ്ഥാപിച്ച് കേസ് വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായായിരുന്നു റിപ്പോര്‍ട്ട്.

ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായി ഡല്‍ഹി പൊലിസ് ഗൂഗിളില്‍നിന്നും യൂടൂബില്‍നിന്നും ശേഖരിച്ച വിവരങ്ങളാണിതെന്നായിരുന്നു ലേഖകന്‍ അവകാശപ്പെട്ടത്. പിന്നീട് ഇതിനു ചുവടുപിടിച്ചു മറ്റു മാധ്യമങ്ങളും നജീബിന് ഐ.എസ് ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഡല്‍ഹി പൊലിസ് തന്നെ നിഷേധവുമായി രംഗത്തെത്തിയതോടെയാണു വ്യാജ ഐ.എസ് വാര്‍ത്ത പൊളിഞ്ഞത്. തങ്ങള്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് ശേഖരിച്ചിട്ടില്ലെന്നും കോടതിയില്‍ അത്തരത്തിലൊരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.

കേസന്വേഷണം സി.ബി.ഐക്ക്


ഡല്‍ഹി പൊലിസിന്റെ അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല എന്നു വ്യക്തമായ ഘട്ടത്തില്‍ ജെ.എന്‍.യുവിലും മറ്റുമുള്ള മുസ്‌ലിം വിദ്യാര്‍ഥികള്‍ സംഘടിച്ച് മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും വിവിധ എം.പിമാരെ സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ലമെന്റില്‍ മുസ്‌ലിം ലീഗ് എം.പിയായ ഇ.ടി മുഹമ്മദ് ബഷീര്‍ നജീബ് വിഷയം അവതരിപ്പിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു അദ്ദേഹം. പൊലിസ് അന്വേഷണത്തിന്റെ അപാകതകള്‍ കാണിച്ച് നജീബിന്റെ ഉമ്മ ഹൈക്കോടതിയില്‍ സി.ബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നി അതിനിടയില്‍. ഇത് പരിഗണിച്ചുകൊണ്ട് 2017 മേയ് 15ന് ഡല്‍ഹി ഹൈക്കോടതി നജീബ് കേസ് അന്വേഷണം സി.ബി.ഐക്കു വിടാന്‍ ഉത്തരവിട്ടു. ജസ്റ്റിസ് ജി.എസ് സിസ്താനിയുടെയും രേഖാ പള്ളിയുടെയും നേതൃത്വത്തിലുള്ള ബെഞ്ചാണ് പ്രസ്തുത വിധി പുറപ്പെടുവിച്ചത്. ഡി.ഐ.ജി റാങ്കില്‍ കുറയാതെയുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കണം കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി. നജീബിനെ കണ്ടെത്തുന്നവര്‍ക്ക് പത്തു ലക്ഷം രൂപയാണ് ജൂണ്‍ 29ന് സി.ബി.ഐ പ്രതിഫലം പ്രഖ്യാപിച്ചത്.


എന്നാല്‍, സി.ബി.ഐ അന്വേഷണം ഏറ്റെടുത്തിട്ടു നാലുമാസം കഴിഞ്ഞെങ്കിലും ഇതുവരെ നജീബിനെ കണ്ടെത്താന്‍ പോയിട്ട് കേസില്‍ പുരോഗതിയുണ്ടാക്കാന്‍ പോലുമായിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്നതാണ്.


എ.ബി.വി.പിയുടെ ഫാസിസവും ഇടതുകാപട്യവും


രോഹിത് വെമുല സംഭവത്തിനു ശേഷം നജീബ് വിഷയവും ഇന്ത്യയിലെ കാംപസുകളില്‍ കേന്ദ്രസര്‍ക്കാര്‍-സംഘ്പരിവാര്‍ സംരക്ഷണത്തില്‍ എ.ബി.വി.പി പിടിമുറുക്കാന്‍ ശ്രമിക്കുന്നതാണു വ്യക്തമാക്കുന്നത്. സര്‍വകലാശാലകളിലെ മുസ്‌ലിം-ദലിത് സാന്നിധ്യത്തെ തന്നെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് സവര്‍ണ ഫാസിസം എ.ബി.വി.പിയിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ മുഖ്യധാരാ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ നിലപാട് തുറന്നുകാണിക്കുന്നതാണ് നജീബ് സംഭവം. ജെ.എന്‍.യുവിലെ ഇടതുസംഘടനകളും അവര്‍ നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥി യൂനിയനും നജീബിനുവേണ്ടി തുടക്കത്തില്‍ ശബ്ദമുയര്‍ത്തിയിരുന്നുവെങ്കിലും പതുക്കെ ആ ശബ്ദങ്ങള്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുകയായിരുന്നു. അവരുടെ ഫാസിസ്റ്റ് വിരുദ്ധ കാംപയിനുകളില്‍നിന്നും നജീബ് അപ്രത്യക്ഷനായി. നജീബിനു മര്‍ദനമേറ്റ അന്ന് അവനൊപ്പം നില്‍ക്കാതെ പ്രശ്‌നം പരിഹരിക്കുക, വര്‍ഗീയമാക്കാതിരിക്കുക എന്നൊരു കൗതുകകരമായ സമീപനം മുന്നോട്ടുവച്ചു ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ ഐസ. നജീബിനെക്കൊണ്ട് മാപ്പെഴുതിക്കാനും ഐസ കൂട്ടുനിന്നു.

ആ കുടുംബത്തിന്റെ ചോദ്യങ്ങള്‍ക്ക് ആര് ഉത്തരം നല്‍കും?


'നജീബ് എവിടെ' എന്ന ചോദ്യവുമായി ഫാത്തിമ നഫീസ് ഇപ്പോഴും ഭരണകൂട-നിയമകേന്ദ്രങ്ങളില്‍ കയറിയിറങ്ങുക തന്നെയാണ്. അവര്‍ ഇപ്പോഴും നീതിന്യായത്തിലും പൊലിസിലും പ്രതീക്ഷ വച്ചു കാത്തിരിക്കുകയാണ്. ഒരുനാള്‍ അവന്‍ തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണവര്‍. വളരെ സാധാരണ കുടുംബത്തില്‍നിന്നാണ് നജീബ് അഹ്മദ് എന്ന വിദ്യാര്‍ഥി ജെ.എന്‍.യുവില്‍ എത്തുന്നത്. മുജീബ് അഹ്മദെന്ന ഒരു ഇളയ സഹോദരനും സദഫ് മുശറഫ് എന്ന സഹോദരിയും കൂടെയുണ്ട് നജീബിന്. പിതാവ് നഫീസ് അഹ്മദ് ആശാരിപ്പണിക്കാരനായിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കെട്ടിടത്തിനു മുകളില്‍നിന്നു താഴെ വീണ് മാരകമായ പരുക്കുകളോടെ അദ്ദേഹം മാസങ്ങളോളം കിടപ്പിലായിരുന്നു. അവശതകള്‍ക്കിടയിലും ജോലിയിലേക്ക് തിരിച്ചുപോകേണ്ടി വന്നു അദ്ദേഹത്തിനു കുടുംബം പുലര്‍ത്താന്‍.


'ഇപ്പോള്‍ രാത്രി വീട്ടിനുള്ളില്‍ ഉറങ്ങാറില്ല. എന്റെ മകന്‍ വന്നു വാതില്‍ മുട്ടിയാല്‍ ഞാന്‍ അറിയാതെ പോയാലോ' എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ചെന്നുകണ്ടപ്പോള്‍ പിതാവ് നഫീസ് അഹ്മദ് വേദനയോടെ പറഞ്ഞുനിര്‍ത്തിയത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  14 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago