കലാലയ രാഷ്ട്രീയം അനിവാര്യം: സുധീരന്
തിരുവനന്തപുരം: കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനിവാര്യമാണെന്ന്് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. വിദ്യാര്‍ഥി രാഷ്ട്രീയം വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി യാഥാര്‍ഥ്യബോധത്തോടെ അല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കേസരി ഹാളില്‍ എസ്. വരദരാജന് നായര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കലാലയങ്ങളിലെ വിദ്യാര്‍ഥി രാഷ്ട്രീയമാണ് ഉന്നത വിദ്യാഭ്യാസത്തെ ഗുണകരമായ ശൈലിയിലേക്ക് എക്കാലവും നയിച്ച പ്രധാന ഘടകം. ഹൈക്കോടതി വിധി തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന ചില കലാലയ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി മാറും. ഈ വിധി വിദ്യാര്‍ഥികള്‍ക്കിടയിലെ ദുഷ്പ്രവണതകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യും. വിധി മറികടക്കാന്‍ ശക്തമായ നിയമനിര്‍മാണത്തിനു സര്‍ക്കാര്‍ തയാറാകണമെന്നും സുധീരന് പറഞ്ഞു.
എസ്. വരദരാജന് നായര്‍ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ തെന്നല ബാലകൃഷ്ണപിള്ള അധ്യക്ഷനായി. എ. നീലലോഹിതദാസ്, കാട്ടാക്കട ശശി, എം.എസ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."