യഥാര്‍ഥ ശത്രുവിനെ കണ്ടെത്താന്‍ സി.പി.എമ്മിന് കഴിയുന്നില്ല: ചെന്നിത്തല
കണ്ണൂര്‍: ദേശീയതലത്തില്‍ ആരാണ് മുഖ്യശത്രുവെന്ന് കണ്ടെത്താന്‍ സി.പി.എമ്മിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയോടും കോണ്‍ഗ്രസിനോടുമുള്ള നിലപാടില്‍ പ്രകാശ് കാരാട്ടിനും സീതാറാം യച്ചൂരിക്കും രണ്ടു നിലപാടാണ് ഉള്ളത്. ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന് യച്ചൂരി പറയുമ്പോള്‍ കേരള നേതൃത്വം മുഖ്യശത്രുവായി കാണുന്നത് കോണ്‍ഗ്രസിനെയാണ്. യഥാര്‍ഥ ശത്രുവാരാണെന്ന് വ്യക്തമാക്കാന്‍ പി.ബി നേതൃത്വത്തിന് കഴിയുന്നില്ല. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് ചരിത്രപരമായ കാരണം കൊണ്ടാണെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മതേതര ഐക്യം അനിവാര്യമാണെന്ന് സി.പി.ഐ പറയുമ്പോള്‍ മുഖ്യശത്രുവാരാണെന്ന് സി.പി.എം പറയുന്നില്ല. സോളാര്‍ കേസില്‍ സര്‍ക്കാര്‍ ധൃതിപിടിച്ച് നടപടി കൈക്കൊണ്ടത് ബി.ജെ.പിയെ സഹായിക്കാനാണെന്നും അദ്ദേഹം കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരായ വിവാദം മറച്ചുവെക്കുന്നതിനാണ് സോളാര്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും ഇതിന് പിന്നില്‍ സി.പി.എം-ബി.ജെ.പി അവിഹിതബന്ധം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളാര്‍ കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. എന്താണ് റിപ്പോര്ട്ടിലുള്ളതെന്നറിയില്ല. റിപ്പോര്‍ട്ട് കിട്ടിയശേഷം ഭാവി പ്രവര്‍ത്തനങ്ങളെകുറിച്ച് ആലോചിക്കും.
ലാവ്ലിന് കേസ് അന്വേഷണം അവസാനിച്ചുവെന്ന് സി.പി.എം കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."