HOME
DETAILS
MAL
ബി.ജെ.പിയുടെ എ.കെ.ജി ഭവന് മാര്‍ച്ച് അക്രമാസക്തമായി
backup
October 15 2017 | 00:10 AM
ന്യൂഡല്‍ഹി: കേരളത്തില്‍ തങ്ങളുടെ പ്രവര്‍ത്തകരെ സി.പി.എം ആക്രമിക്കുന്നുവെന്നാരോപിച്ച് ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്കു ബി.ജെ.പി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കേരളത്തില്‍ നടത്തുന്ന ജനരക്ഷായാത്രയോടനുബന്ധിച്ചാണ് എ.കെ.ജി ഭവനിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനിടെയായിരുന്നു മാര്‍ച്ച്.
യോഗം പ്രമാണിച്ച് ഓഫിസിനു ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. ഓഫിസിനു 300 മീറ്റര്‍ അകലെ ബാരിക്കേഡുകള്‍ സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞെങ്കിലും പ്രകടനക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ മാര്‍ച്ച് അക്രമാസക്തമായി. ഇതോടെ പ്രകടനക്കാരെ പൊലിസ് ബലംപ്രയോഗിച്ചു നീക്കി. മാര്‍ച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."