ശശിതരൂരിനുവേണ്ടി ചാരപ്രവര്‍ത്തനമെന്ന് ആരോപണം റിപ്പബ്ലിക് ടി.വിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തക രാജിവച്ചു
ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനുവേണ്ടി ചാരപ്പണി നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചതില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി.വിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തക രാജിവച്ചു.
റിപ്പബ്ലിക് ടി.വിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ശ്വേത കോത്താരിയാണ് ചാനല്‍ എഡിറ്റര്‍ അര്‍ണാബ് ഗോസാമിയുടെ ആരോപണത്തില്‍ പ്രതിഷേധിച്ച് രാജിവച്ചത്.
തനിക്കെതിരായി അര്‍ണാബ് നടത്തിയ ആരോപണത്തെക്കുറിച്ചും ഇതില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുന്നതുമായ വിവരം ട്വിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയുമാണ് അവര്‍ വെളിപ്പെടുത്തിയത്. താന്‍ തരൂരിനുവേണ്ടി ചാരപ്പണി നടത്തുന്നുണ്ടെന്ന് അര്‍ണാബ് ഗോസാമിക്ക് സംശയമുള്ളതായി അവര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 30നാണ് താന്‍ ചാരപ്പണി നടത്തുന്നുണ്ടെന്ന സംശയം അര്‍ണബ് ഉന്നയിച്ചത്. തരൂര്‍ തന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതാണ് അര്‍ണബിനെ സംശയത്തിലേക്ക് എത്തിച്ചത്. ഇരുവരും നല്ല സുഖത്തിലല്ല ഇപ്പോഴുള്ളത്. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയമാണ് ഇരുവരെയും തമ്മില്‍ അകറ്റിയത്.
ദിവസങ്ങളായി തുടരുന്ന അവഹേളനം സഹിച്ച് നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്നും അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."