ജി.എസ്.ടി ബാധിച്ചില്ല; കയറ്റുമതിയില്‍ വളര്‍ച്ചയെന്ന് വാണിജ്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്തം കയറ്റുമതി സെപ്റ്റംബര്‍ മാസത്തില്‍ 25 .67 ശതമാനം വളര്‍ച്ച കൈവരിച്ചു. ജി.എസ്.ടി നടപ്പാക്കിയതോടെ കയറ്റുമതിയിലും തിരിച്ചടിയുണ്ടാകുമെന്ന് കണക്കുകൂട്ടിയിരുന്നെങ്കിലും അതിനെയെല്ലാം തള്ളിയാണ് ഇത്തരമൊരു നേട്ടമുണ്ടായതെന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയം പറയുന്നത്.
എന്നാല്‍ വാണിജ്യോല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വലിയ ഉയര്‍ച്ചയുണ്ടായെങ്കിലും ജി.എസ്.ടി നടപ്പാക്കിയതോടെ ചില ഉല്‍പന്നങ്ങളെ അത് സാരമായി ബാധിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ പ്രിന്‍സിപ്പല്‍ എക്കണോമിസ്റ്റ് അതിഥി നായര്‍ പറഞ്ഞു.
സെപ്റ്റംബറില്‍ മൊത്തം 2,860 കോടി ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് 2,276 കോടി ഡോളറായിരുന്നു.
ഇറക്കുമതിയുടെ വളര്‍ച്ചാതോത് സെപ്റ്റംബറില്‍ കുറഞ്ഞു. ഓഗസ്റ്റില്‍ മൊത്തം ഇറക്കുമതിയില്‍ 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ സെപ്റ്റംബറില്‍ അത് 18 ശതമാനമായി. 1,164 കോടി ഡോളറില്‍ നിന്ന് വിദേശ വ്യാപാര കമ്മി 898 കോടി ഡോളറായി കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയുടെ മൊത്തം ഇറക്കുമതി 3,759 കോടി ഡോളറിന്റേതായിരുന്നു. 2016 സെപ്റ്റംബറിലെ ഇറക്കുമതി ചെലവ് 3,183 കോടി ഡോളറായിരുന്നു.
കഴിഞ്ഞ 13 മാസമായി ഇന്ത്യയുടെ കയറ്റുമതി തുടര്‍ച്ചയായി ഉയരുകയാണ്. ജൂലൈയില്‍ ജി. എസ്.ടി ഏര്‍പ്പെടുത്തിയതിനു ശേഷം കയറ്റുമതി രംഗത്ത് പ്രശ്‌നങ്ങളുണ്ടായെങ്കിലും വളര്‍ച്ച നിലനിര്‍ത്താനായത് നേട്ടമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ അപ്രതീക്ഷിതമായ ഇടിവുണ്ടായി. സെപ്റ്റംബറില്‍ സ്വര്‍ണ ഇറക്കുമതി അഞ്ച് ശതമാനം കുറഞ്ഞു. ഓഗസ്റ്റിലെ ഇറക്കുമതി 69 ശതമാനം കൂടിയിരുന്നു. എന്നാല്‍ വെള്ളിയുടെ ഇറക്കുമതി സെപ്റ്റംബര്‍ മാസത്തില്‍ 128 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നും മന്ത്രാലയം പറഞ്ഞു.
2017 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസക്കാലയളവില്‍ മൊത്തം കയറ്റുമതി 14,718 കോടി ഡോളറാണ്. ഇക്കാലയളവിലെ മൊത്തം ഇറക്കുമതിയാകട്ടെ 21,931 കോടി ഡോളറും. മൊത്തം വ്യാപാരക്കമ്മി 7,213 കോടി ഡോളര്‍ വരും. .
സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത് നേട്ടമുണ്ടാക്കിയ മേഖലകള്‍ ഇറച്ചി, പാലുല്‍പന്നങ്ങള്‍, പഴങ്ങളും പച്ചക്കറികളും, ഇരുമ്പയിര്, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."