രാജ്യത്തെ 20 സര്‍വകലാശാലകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും:പ്രധാനമന്ത്രി
പട്ന:രാജ്യത്തെ 20 സര്‍വകലാശാലകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി 10,000 കോടി രൂപയുടെ സാമ്പത്തിക സഹായംപ്രഖ്യാപിച്ച് പ്രധാനമന്ത്രി. സര്‍വകലാശാലകളുടെ വികസനം മാത്രമല്ല, ലോകോത്തര നിലവാരത്തില്‍ എത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിഹാറില്‍ പട്ന സര്‍വകലാശാലയുടെ 100ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
10 സര്‍ക്കാര്‍ സര്‍വകലാശാലകളും 10 സ്വകാര്യ സര്‍വകലാശാലകളെയുമാണ് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നത്. പട്ന സര്‍വകലാശാലക്ക് കേന്ദ്ര സര്‍വകലാശാലാ പദവി നല്‍കണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യത്തെ ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതി മോദി പ്രഖ്യാപിച്ചത്.
അടുത്ത അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ത്യയില്‍ പാമ്പാട്ടികളുടെ കാലം കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിനുമുന്നില്‍ രാജ്യം വിവര സാങ്കേതിക വിദ്യയുടെ ഹബ്ബായി മാറിയതോടെയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍കാലങ്ങളില്‍ ഇന്ത്യയെ വിദേശികള്‍ കണ്ടിരുന്നത് പാമ്പാട്ടികളുടെ നാടെന്ന നിലയിലായിരുന്നു. എന്നാല്‍ വിവര സാങ്കേതിക വ്യവസായത്തിന്റെ ഉയര്‍ച്ച ഈ അഭിപ്രായത്തെ പൂര്‍ണമായും തള്ളി. ചില വിദേശികള്‍ ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി കാണുന്നുവെന്ന് തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ നമുക്ക് പറയാന്‍ കഴിയും പാമ്പുമായിട്ടല്ല മറിച്ച് 'മൗസു'മായിട്ടാണ് കളിയെന്ന്. ഇത്തരമൊരു മാറ്റത്തിനെ അഭിമാനമായിട്ടാണ് കാണേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."