HOME
DETAILS
MAL
ശമ്പളത്തിന് വാറ്റില്ലെന്ന് സഊദി അധികൃതര്‍
backup
October 15 2017 | 00:10 AM
റിയാദ്: സഊദിയില്‍ സ്വദേശി- വിദേശി ജീവനക്കാരുടെ ശമ്പളത്തിന് മൂല്യവര്‍ധിത നികുതി(വാറ്റ് )ഏര്‍പ്പെടുത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറഞ്ഞു.
സകാത്ത് ആന്‍ഡ് ഇന്‍കം ജനറല്‍ അതോറിറ്റിക്കു കീഴിലെ വാറ്റ് വിഭാഗമാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കിയത്. നിലവില്‍ സഊദി നടപ്പാക്കുന്ന വാറ്റ് സമ്പ്രദായം ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കും മാത്രമാണു നിശ്ചയിച്ചിരിക്കുന്നത്.
ശമ്പളത്തിനു മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. രാജ്യത്ത് ഉല്പന്നങ്ങള്ക്ക് ജനുവരി ഒന്നുമുതല്‍ വാറ്റ് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സഊദി ഭരണകൂടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."