ഖത്തര്‍ കെ.എം.സി.സിക്ക് ഇന്ത്യന്‍ അംബാസഡറുടെ പ്രശംസ
ദോഹ: ഖത്തര്‍ കെ.എം.സി.സിയുടെ കീഴില്‍ 2009ല്‍ രൂപീകൃതമായ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളെ ഇന്ത്യന്‍ അംബാസഡര്‍ കെ. കുമാരന് പ്രശംസിച്ചു. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നേതാക്കളുമായും മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു അത്്. ഇന്ത്യക്കാരനാണെങ്കില്‍ ഏകദേശം 5,000 റിയാലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്. ഇതില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ ചെലവുകളും ഇന്ത്യന്‍ എംബസി വഹിക്കുമെന്ന് അംബാസഡര്‍ കെ.എം.സി.സിയെ അറിയിച്ചു.
എംബസി തേഡ് സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് അലീം, കെ.എം.സി.സി നേതാക്കളായ എ.വി.എ ബക്കര്‍, അബ്ദുല്‍ നാസര്‍ നാച്ചി, അലി പള്ളിയത്ത്, ഹംസ, അബ്ബാസ് ഹാജി, സി.പി ഷാനവാസ്, അലി വലകെട്ട്, സിറാജ് ചാലിശ്ശേരി, മെഹബൂബ് നാലകത്ത്, സലാം ചീക്കോന്ന്, ഖാലിദ് നാദാപുരം ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."