ജി.എസ്.ടി: ഗവ. കരാറുകാര്‍ സമരത്തിലേക്ക്
കൊച്ചി: ജി.എസ്.ടിയിലെ അവ്യക്തതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ ഗവ. കരാറുകാര്‍ സമരത്തിലേക്ക്. സമരത്തിന്റെ ഭാഗമായി നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കും.
ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷനും കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷനും സംയുക്തമായാണ് സമരം നടത്തുന്നത്. കുടിശ്ശിക വിതരണം ചെയ്യുക, നിര്‍മാണ സാമഗ്രികളുടെ വില നിയതന്ത്രിക്കുക, ബില്ലുകള്‍ പാസാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത സമര സമിതി മുന്നോട്ടുവയ്ക്കുന്നുണ്ട്.
ജി.എസ്.ടി സംബന്ധിച്ച് കരാറുകാര്‍ക്ക് വ്യക്തതയില്ലാത്തതിനാല്‍ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുത്തുനടത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍മാത്രം ഏകദേശം 1500 കോടിയുടെ നിര്‍മാണപ്രവൃത്തികളാണ് നിലച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ ജോജി ജോസഫ്, കെ.എ അബ്ദുല്ല, പി.വി സ്റ്റീഫന്‍, പി.ബി ദിനേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."