വേങ്ങരയില്‍ കെ.എന്‍.എ ഖാദര്‍
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കെ.എന്‍.എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ബഷീറിന് ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ സാധിച്ചില്ല.
ആകെ വോട്ടുനില ഇങ്ങനെ:
യു.ഡി.എഫ്: 65227
എല്‍.ഡി.എഫ്: 41917
എസ്.ഡി.പി.ഐ:8648
ബി.ജെ.പി: 5728
മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും യു.ഡി.എഫിന് വ്യക്തമായ ലീഡുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിന് ലഭിച്ച ഭൂരിപക്ഷം നേടാനായില്ല. പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച വോട്ടിന്റെ 15000ായിരത്തോളം വോട്ടിന്റെ കുറവാണുള്ളത്.
ഊരകം (3365), എആര്‍ നഗര്‍ (3349), കണ്ണമംഗലം (3392), വേങ്ങര (5963), പറപ്പൂര്‍ (4594), ഒതുക്കുങ്ങല്‍(2647) എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ ഭൂരിപക്ഷം.
ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. പി.എസ്.എം.ഒ കോളജിലാണ് വോട്ടെണ്ണല്‍ നടന്നത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായാണ് എണ്ണിയത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം നിരീക്ഷകന്‍ അമിത്ചൗധരിയുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ തുറന്നു. ജില്ലാ കലക്ടര്‍ അമിത് മീണ, റിട്ടേണിങ് ഓഫിസര്‍ സജീവ് ദാമോദര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലോക്‌സഭാംഗമായതിനെത്തുടര്‍ന്ന് മുസ്‌ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി.ബഷീര്‍, ബിജെപി സ്ഥാനാര്‍ഥി കെ. ജനചന്ദ്രനും ഉള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
2011ല്‍ നിലവില്‍വന്ന മണ്ഡലത്തില്‍ ഇത്തവണ റെക്കോര്‍ഡ് പോളിങ് ആയിരുന്നു. 71.99%. 1,70,009 വോട്ടര്‍മാരില്‍ 1,22,379 പേര്‍ വോട്ടു ചെയ്തു. 56,516 പുരുഷന്മാരും 65,863 സ്ത്രീകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."