സഊദിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപ്പിടിത്തം: പത്തു പേര്‍ മരിച്ചു
റിയാദ്: സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ പത്തു പേര്‍ മരിച്ചു. ബദര്‍ ജില്ലയിലെ ശിഫ മേഖലയിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. എട്ടു പേര്‍ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല. മലയാളികളില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. രണ്ടു ബംഗ്ലാദേശ് സ്വദേശികളും രണ്ടു പാകിസ്താന്‍ സ്വദേശികളുമാണ് മരിച്ച മറ്റുള്ളവര്‍. തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ബദര്‍ ജില്ലയിലെ ശിഫ സനാഈയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഫര്‍ണീച്ചറുകള്‍ നിര്‍മിക്കാനുള്ള ഉരുപ്പടികള്‍ തയാറാക്കലാണ് ഇവിടുത്തെ പ്രധാന ജോലി.
സഊദി സിവില്‍ ഡിഫന്‍സ് അധികൃതരാണ് വിവരം പുറത്തുവിട്ടത്. ഫര്‍ണിച്ചറുകള്‍ക്ക് പെയിന്റടിക്കുന്ന തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ജോലിക്കാര്‍ ഇവിടെ തന്നെയാണ് താമസം. ഫയര്‍ ഫോഴ്‌സ്,പൊലിസ് റെഡ് ക്രസന്റ് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചതും രക്ഷാപ്രവര്‍ത്തനം നടത്തിയതും. നിരവധി ഫര്‍ണിച്ചറുകള്‍ ഉള്ള മേഖലയാണിത്. ഉടന്‍ തന്നെ തീയണച്ചത് മറ്റുള്ളയിടങ്ങളിലേക്ക് തീ വ്യാപിക്കുന്നത് തടയാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."