HOME
DETAILS
MAL
ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍
backup
October 15 2017 | 11:10 AM
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്.
വാഹന ഗതാഗതം തടസപ്പെടുത്തുകയും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ എടുക്കും. കെ.എസ്. ആര്.ടി.സി. വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കും. പൊലിസ് പട്രോളിംഗ് ശക്തമാക്കും.
ഓഫിസുകള്‍ പൊതു സ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് പൊലിസ് സംരക്ഷണം ഉണ്ടാകും. അതിക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."