വജ്ര ജൂബിലി നിറവില്‍ നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
നടവയല്‍: സെന്റ് തോമസ് ഹയര്‍സെക്കന്ററി വിദ്യാലയത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ സ്വാതന്ത്ര ദിനത്തില്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വയനാട് ജില്ലയിലെ നാലാമത്തെ ഹൈസ്‌കൂളായി 1957 ജൂണ്‍ 20ന് പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം മാനന്തവാടി രൂപതാവിദ്യാഭ്യാസ ഏജന്‍സിക്കു കീഴിലെ പ്രഥമ ഹൈസ്‌കൂളാണ്.
ഈ വിദ്യാലയത്തിന്റെ അറുപതാം വര്‍ഷത്തില്‍ എന്റെ വിദ്യാലയം നന്മവിദ്യാലയം എന്ന പേരില്‍ പ്രത്യേക കര്‍മ്മ പദ്ധതി നടപ്പിലാക്കും.
സ്വാതന്ത്യദിനത്തില്‍ പതാക വന്ദനത്തിനു ശേഷം 8.30ന് റാലി ആരംഭിക്കും. റാലിക്കു ശേഷം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന പൊതു സമ്മേളനത്തില്‍ മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജന്‍സി മാനേജര്‍ ഫാ.ബിജു പൊന്‍പാറക്കല്‍ ആധ്യക്ഷനാകും.
വജ്ര ജൂബിലി ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിക്കും. വജ്ര ജൂബിലി ആഷോഷങ്ങള്‍ക്കായി പനമരം ബ്ലോക്ക് പഞ്ചായത്തംഗം വി.എം തങ്കച്ചന്‍ ചെയര്‍മാനായുളള സ്വാഗത സംഘം രൂപീകരിച്ചു.
പ്രിന്‍സിപ്പല്‍ സി ക്രിസ്റ്റിനാ എസ്.സി.വി ജനറല്‍ കണ്‍വീനറും ഹെഡ്മാസ്റ്റര്‍ എന്‍.യു ടോമി ജോയിന്റ് കണ്‍വീനറുമായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ഷാജി മുളകുടിയാങ്കല്‍, കമ്മിറ്റി ചെയര്‍മാന്‍ വി.എം തങ്കച്ചന്‍, പ്രിന്‍സിപ്പല്‍ സി ക്രിസ്റ്റീനാ, പി.ടി.എ പ്രസിഡന്റ് ഗലീലിയോ ജോര്‍ജ്ജ്, ഹെഡ്മാസ്റ്റര്‍ എന്‍.യു ടോമി പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ ഗ്രേഷ്യസ് ചോലിക്കര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."