HOME
DETAILS

അമിതമായാല്‍ ചായയും വിഷമാകും

  
backup
October 16 2017 | 03:10 AM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%be%e0%b4%af%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%ae

ആഹാരപദാര്‍ഥങ്ങള്‍ എല്ലാം പല തരത്തില്‍ ശരീരത്തിന് ഗുണപ്രദങ്ങളാണ്. എല്ലായ്‌പ്പോഴും എല്ലാത്തരം ആഹാരപദാര്‍ഥങ്ങളും ഗുണം മാത്രമേ ഉണ്ടാക്കൂ എന്നു അനുമാനിക്കരുതെന്നാണ് ആധുനിക ശാസ്ത്രം ചൂണ്ടിക്കാട്ടുന്നത്.

 

ഉദാഹരണത്തിന് നമ്മുടെ ചായ പോലും വിശ്വസിച്ച് കഴിക്കാന്‍ പറ്റാത്ത രീതിയിലേക്ക് മാറിയിരിക്കുന്നു. ചായയും കാപ്പിയും ഒഴിവാക്കുന്നവരുടെ എണ്ണം കൂടിവരുന്നത് നല്ല പ്രവണതയാണ്. അതുപോലെ ടിന്നിലടച്ച ആഹാര സാധനങ്ങളും കോളകളും മറ്റ് മധുര പലഹാരങ്ങളും രാസപദാര്‍ഥങ്ങളുടെ അമിത ഉപയോഗം മൂലം പലപ്പോഴും അപകടകാരികളാകുന്നുമുണ്ട്.


ചായയും കടിയും എന്നത് മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ക്ഷീണമുണ്ടാവുമ്പോഴോ യാത്രാക്ഷീണം തീര്‍ക്കുന്നതിനോ വീടുകളില്‍ അതിഥിയായെത്തുമ്പോഴോ ആദ്യം എത്തുന്നത് ചായ തന്നെ. ജലദോഷത്തിനും മറ്റും കട്ടന്‍ ചായ കഴിക്കുന്നതും പതിവാണ്. ഇതിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാതെ അമിതമായി കഴിക്കുന്നവരും ഏറെ.

 

 

ദോഷവശങ്ങള്‍ ഇങ്ങനെ

 

നിദ്രഹാനിയും മൂത്രവിസര്‍ജനവും
ചായ അമിതമായി കഴിക്കുന്നതുകൊണ്ട് പ്രധാനമായും ഉണ്ടാകുന്ന രണ്ടവസ്ഥകളാണിവ. പ്രത്യേകിച്ച് രാത്രി ചായ കഴിക്കുന്നത് ഉറക്കത്തെ അകറ്റുകയോ തടസപ്പെടുത്തുകയോ ചെയ്യും. അതുപോലെ ധാരാളമായി മൂത്രമൊഴിക്കേണ്ടിയും വരും. ചായയിലടങ്ങിയിരിക്കുന്ന കഫീനാണ് ഇതിനുകാരണം.

മലബന്ധം
ദഹനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് ചായ. ഭക്ഷണത്തോടൊപ്പം ചായ കഴിക്കരുതെന്നു പറയുന്നതുതന്നെ അതുകൊണ്ടാണ്. തിയോഫൈലൈന്‍ എന്ന രാസപദാര്‍ഥം ചായയില്‍ അടങ്ങിയിരിക്കുന്നു. നിര്‍ജലീകരണ ശേഷിയുള്ളതാണിത്. വിയര്‍പ്പായും മൂത്രമായും ശരീരത്തിലെ ജലം നഷ്ടപ്പെടുന്നു. ഇതുമൂലം ദഹനപ്രക്രിയക്ക് ആവശ്യമായ ജലം ശരീരത്തിലില്ലാതാവുകയും അത് മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രാവിലെ ഒരു ചായ കുടിക്കുന്നത് വയറൊഴിയാന്‍ സഹായിക്കുമെന്ന് ഒരു വാദമുണ്ട്. എന്നാല്‍ ചായക്ക് പകരം ചൂടുവെള്ളം കുടിച്ചാലും മതിയെന്നാണ് ശാസ്ത്രവശം.

ഉത്കണ്ഠ, അസ്വസ്ഥത
ശരീരത്തിന്റെയും മനസിന്റെയും അവസ്ഥകളെ സ്വാധീനിക്കാന്‍ കഴിവുള്ള ഘടകമാണ് കഫീന്‍. ഇത് ഗുണകരമായി മരുന്നുകളില്‍ ഉപയോഗിക്കുന്നതുപോലെ ശരീരത്തിന് പലപ്പോഴും ദോഷകരവുമാകുന്നുണ്ട്. ചായ അമിതമാവുമ്പോള്‍ കഫീന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും ഇത് ഉത്കണ്ഠയിലേക്കും മാനസിക അസ്വസ്ഥതകളിലേക്കും നയിക്കുകയും ചെയ്യും. അതുപോലെ ഹൃദയസ്പന്ദനത്തിന്റെ അളവില്‍ ക്രമാതീതമായ വര്‍ധനയും ഉണ്ടാവും.

ഗര്‍ഭഛിദ്രസാധ്യത
ചായകുടികൊണ്ട് വളരെ സൂക്ഷിക്കേണ്ട ഒരു അവസ്ഥയാണ് ഗര്‍ഭഛിദ്രം. അമിതമായി ചായ കുടിക്കണമെന്നില്ല. ചായകുടി ഗര്‍ഭിണികള്‍ വര്‍ജിക്കണമെന്നുതന്നെയാണ് ശാസ്ത്രസമൂഹം നിര്‍ദേശിക്കുന്നത്. പൊടിത്തേയില, ഇലത്തേയില തുടങ്ങി പല അളവിലുള്ള തേയിലയില്‍ കഫീന്റെ അളവിലും വ്യത്യാസമുണ്ടാവാം. കഫീന്‍ ഭ്രൂണത്തെ വളരെ ദോഷകരമായി ബാധിക്കും. അത് ഗര്‍ഭഛിദ്രത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍
മൂത്രസഞ്ചിക്ക് മുന്‍പുള്ള ഭാഗമാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി എന്നറിയപ്പെടുന്നത്. ചായ ഉപഭോഗം അമിതമാവുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്ക് കാന്‍സറുണ്ടാവാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചായ കുടി കൂടുന്നതിനനുസരിച്ച് പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ള സാധ്യതയും വര്‍ധിക്കും.

ഹൃദയസംബന്ധമായ അസുഖങ്ങള്‍
കഫീന്‍ അടങ്ങുന്നതുകൊണ്ട് ചായ കുടിക്കുന്നത് ഹൃദയമിടിപ്പ് കൂട്ടുമെന്നു പറഞ്ഞു. പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ചായ നിര്‍ബന്ധമായും ഉപേക്ഷിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  21 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  21 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  21 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  21 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  21 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  21 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago