ഇറാന് ആണവ കരാര്‍: ട്രംപുമായി സല്മാന് രാജാവ് സംഭാഷണം നടത്തി
റിയാദ്: ഇറാന് ആണവകരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ട്രംപുമായി ടെലഫോണില്‍ സംഭാഷണം നടത്തി.
ട്രംപിന്റെ നിലപാടിനെ അനുകൂലിക്കുകയും സ്വാഗതം ചെയ്തുമാണ് സല്മാന് രാജാവ് ടെലഫോണില്‍ ബന്ധപ്പെട്ടത്. വിവിധ മേഖലകളില്‍ നിന്നുമുയരുന്ന ഭീഷണികളെ ചെറുക്കന് ട്രംപ് ഭരണകൂടം സജ്ജമാണെന്ന ആഹ്വാനമാണ് പുതിയ നീക്കത്തിലൂടെ നടത്തിയതെന്ന് രാജാവ് ആശംസിച്ചു.
സഊദി ഭരണകൂടത്തിന്റെയും സല്മാന്രാജാവിന്റെയും അനുകൂല നിലപാടില്‍ ട്രംപ് സന്തുഷ്ടി പ്രകടിപ്പിച്ചതായതും സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ ഇറാന് വിരുദ്ധ പ്രസ്താവന പുറത്തു വന്നതിനു തൊട്ടു പിന്നാലെ അമേരിക്കക്കു അനുകൂലമായി സഊദി ഭരണകൂടം രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."