സമസ്ത ബഹ്‌റൈന്‍- ഗുദൈബിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് വെള്ളിയാഴ്ച
മനാമ: സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ ഗുദൈബിയ ഏരിയ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 20ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 1മണി വരെ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
ഗുദൈബിയയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹുദ തഅലീമുല്‍ ഖുര്‍ആന്‍ മദ്‌റസ ദശ വാര്‍ഷികത്തിന്റെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വെള്ളിയാഴ്ച മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ബഹ്‌റൈനിലെ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ വിവിധ മേഖലകളിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ദന്‍തല്‍, ചര്‍മ്മരോഗ വിഭാഗം എന്നീ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനം ക്യാന്പില്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ടേഷനും 00973 33773767, 39256178 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."