2012ല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചു; പ്രത്യാരോപണവുമായി ബി.ജെ.പി രംഗത്ത്
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനെതിരായ കോണ്‍ഗ്രസിന്റെ ആരോപണത്തിന് പ്രത്യാരോപണവുമായി ബി.ജെ.പി രംഗത്ത്. 2012 ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി വിജയ് രുപാണിയാണ് രംഗത്തെത്തിയിരിക്കുന്നത്.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചതില്‍ പക്ഷപാതം കാട്ടിയെന്നാണ് വിജയ് രുപാണിയുടെ ആരോപണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയം നല്‍കാതെ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശാനുസരണം പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ആരോപണം നിഷേധിച്ച് അന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് രുപാണി രംഗത്തെത്തി. ഭരണഘടന അനുശാസിക്കുന്ന കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന കാര്യത്തില്‍ കമ്മീഷന്‍ ഒരിക്കലും വിട്ടുവീഴ്ചകള്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചുവര്‍ഷത്തിനു ശേഷം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. പക്ഷേ രണ്ടിടത്തെ വോട്ടെണ്ണല്‍ തീയതി പ്രഖ്യാപിക്കുകയും ചെയ്തു.
തീയതി പ്രഖ്യാപിക്കാതിരുന്നത് പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കുന്നതിനാലാണെന്നും ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
വോട്ടെണ്ണല്‍ തീയതി പ്രഖ്യാപിച്ചിട്ടും വോട്ടെടുപ്പ് തിയതി പുറത്തുവിടാത്തതില്‍ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറൈഷിയും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."