ബഹ്‌റൈന്‍ കേരളീയ സമാജം പ്രഥമ സംഘശക്തി പുരസ്‌കാരം രമേശന്‍ പലേരിക്ക്
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രഥമ സംഘശക്തി പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് രമേശന്‍ പലേരിക്ക് സമ്മാനിക്കുമെന്ന് സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 20ന് രാത്രി 6 മണിക്ക് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.
അവാര്‍ഡ് ദാന ചടങ്ങിനു കൊഴുപ്പേകാന്‍ ചിത്ര അയ്യര്‍, അന്‍വര്‍ സാദത്ത് ,നജീം അര്‍ഷാദ്, മൃദുല വാര്യര്‍ തുടങ്ങിയവര്‍ നയിക്കുന്ന സംഗീത നിശയും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ രചന നാരായണന്‍ കുട്ടിയുടെ നൃത്തവും ഉണ്ടായിരിക്കും.
സഹകരണ മേഖലയില്‍ ഉള്ള പ്രവര്‍ത്തന മികവിന് നിരവധി പുരസ്‌കാരങ്ങള്‍ രമേശന്‍ പാലേരിയെ തേടിയെത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ പോലുള്ള ഒരാള്‍ക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ പ്രഥമ സംഘശക്തി പുരസ്‌കാരം നല്‍കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."