HOME
DETAILS

ഹമാസ്-ഫതഹ് ഒത്തുതീര്‍പ്പിന് പിന്നില്‍

  
backup
October 17 2017 | 01:10 AM

today-article-17-10-17-spm

പരസ്പരം കുടിപ്പക കൊണ്ടു നടന്നിരുന്ന രണ്ട് ഫലസ്തീന്‍ സംഘടനകളായ ഹമാസും ഫതഹും തമ്മില്‍ രഞ്ജിപ്പുണ്ടാക്കാനുള്ള ഈജിപ്തിന്റെ ആവേശം പെട്ടെന്നുണ്ടായ ബോധോദയമല്ല. സത്യത്തില്‍, ഫലസ്തീനികള്‍ക്കിടയിലുള്ള ഭിന്നിപ്പിനെ സ്വന്തം താല്‍പര്യങ്ങള്‍ക്കൊത്ത് ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ കെയ്‌റോ നേരത്തെ തന്നെ നിഷേധാത്മകമായ പങ്കുവഹിച്ചിട്ടുണ്ട്. റഫ അതിര്‍ത്തി തുറന്നും പൂട്ടിയുമൊക്കെ അവര്‍ അക്കാര്യം നിര്‍വഹിച്ചു.
ഇസ്‌റാഈലുമായും അമേരിക്കയുമായും ചേര്‍ന്നാണ് ഈജിപ്ത് ഇക്കാര്യങ്ങളെല്ലാം കൃത്യമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഫലസ്തീനിലെ രണ്ടു കക്ഷികള്‍ തമ്മില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ചകളെ കുറിച്ച് തെല്‍ അവീവും വാഷിങ്ടണും കരുതലോടെയാണു പ്രതികരിക്കുന്നത്. സൂക്ഷ്മമായി വിലയിരുത്തിയാല്‍ മഹ്മൂദ് അബ്ബാസിന്റെ കീഴിലുള്ള ഒരു ഐക്യസര്‍ക്കാരിനോടൊപ്പം ഹമാസ് ചേരാനുള്ള സാധ്യത അവരുടെ രാഷ്ട്രീയചര്‍ച്ചകള്‍ പൂര്‍ണമായും തള്ളിക്കളയുന്നില്ല.
ഒക്ടോബര്‍ തുടക്കത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹു നടത്തിയ പ്രതികരണങ്ങള്‍ ഈയൊരു വാദം ഉറപ്പിക്കുന്നുണ്ട്. ഹമാസ്-ഫതഹ് സര്‍ക്കാരിനെ തള്ളിക്കളയുന്നില്ലെങ്കിലും ഭാവി ഫലസ്തീന്‍ സര്‍ക്കാര്‍ 'ഭീകരസംഘടന'യായ ഹമാസിന്റെ സായുധ വിഭാഗത്തെ പിരിച്ചുവിടുകയും ഇറാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ഇസ്‌റാഈല്‍ രാഷ്ട്രത്തെ അംഗീകരിക്കുകയും ചെയ്യണമെന്ന നിബന്ധന അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.
ശക്തി ക്ഷയിച്ച ഹമാസിനെയും അരികുവല്‍ക്കരിക്കപ്പെട്ട ഇറാനെയും കാണുന്നതും പശ്ചിമേഷ്യന്‍ നയതന്ത്രങ്ങളുടെ കേന്ദ്രസ്ഥാനത്തേക്ക് തങ്ങളെ പുനപ്രതിഷ്ഠിക്കുന്നതുമാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയും ആഗ്രഹിക്കുന്നത്. സീസിക്കു കീഴില്‍ മേഖലയുടെ രാഷ്ട്രീയകാര്യങ്ങളില്‍ ഈജിപ്തിന് ഒരുകാലത്തുണ്ടായിരുന്ന കേന്ദ്രസ്ഥാനം ഭാഗികമായി മങ്ങിയിട്ടുണ്ട്. പക്ഷെ യമന്‍, ലിബിയ അടക്കമുള്ള രാജ്യങ്ങളില്‍ കണക്കുകൂട്ടലുകള്‍ പിഴച്ച സൈനിക ഇടപെടലുകള്‍വഴിയും രാജ്യത്തെ പ്രതിപക്ഷത്തെ കിരാതമായി അടിച്ചമര്‍ത്തിയും ഈജിപ്തിനു നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അവസരവും ഹമാസ്-ഫതഹ് അനുരഞ്ജനത്തിലൂടെ സീസിക്കു മുന്‍പില്‍ തുറക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ജനറല്‍ അസംബ്ലിക്കിടയില്‍ ആദ്യമായി നെതന്യാഹുവുമായി സീസി പരസ്യമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. കൂടിക്കാഴ്ചയുടെ യഥാര്‍ഥ സ്വഭാവം എന്താണെന്നു പൂര്‍ണമായി വെളിപ്പെട്ടിട്ടില്ല. എന്നാലും നെതന്യാഹുവിനെക്കൊണ്ട് ഹമാസ്-ഫതഹ് ഐക്യകരാര്‍ സമ്മതിപ്പിക്കാന്‍ സീസി ശ്രമിച്ചിരുന്നുവെന്നാണു മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഇസ്‌റാഈലിനും അമേരിക്കയ്ക്കുംമേല്‍ വളരെ പരിമിതമായ സ്വാധീനവുമായി ഫലസ്തീന്‍ കക്ഷികളെ തമ്മില്‍ ഒറ്റയ്ക്ക് ഒരുമിപ്പിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഒരുക്കാന്‍ സീസിക്കാവുമെന്നു സങ്കല്‍പിക്കാന്‍ വയ്യ. അത്തരം ശ്രമങ്ങള്‍ മുന്‍പും പലതവണ നടക്കുകയും പരാജയപ്പെടുകയും ചെയ്തതാണ്.
പ്രത്യേകിച്ചും 2011ലും 2014ലുമുണ്ടായത് ഓര്‍ക്കാം. അതിനു മുന്‍പ് 2006ല്‍ നടന്ന അനുരഞ്ജനശ്രമങ്ങളെ, ഭീഷണിപ്പെടുത്തിയും ഫലസ്തീനികളെ ഭിന്നിപ്പിച്ചുനിര്‍ത്തുന്ന തരത്തില്‍ സാമ്പത്തിക സഹായം എടുത്തുകളഞ്ഞും അന്നത്തെ ജോര്‍ജ് ഡബ്ല്യു ബുഷ് ഭരണകൂടം തടയുകയുണ്ടായി. ബറാക് ഒബാമ സര്‍ക്കാരും ഗസ്സയുടെ ഒറ്റപ്പെടലും ഫലസ്തീനികളുടെ ഭിന്നിപ്പും ഉറപ്പിച്ചു. ഇക്കാര്യത്തിലുള്ള ഇസ്‌റാഈല്‍ നയങ്ങളെ പിന്തുണക്കുക കൂടി ചെയ്തു അവര്‍. മുന്‍ സര്‍ക്കാരുകളില്‍നിന്നു വ്യത്യസ്തമായി, സമാധാന കരാറുകളുടെ മധ്യസ്ഥത ഏറ്റെടുക്കുമെന്ന പ്രതീക്ഷകളെയും ഡൊണാള്‍ഡ് ട്രംപ് കുറച്ചുകൊണ്ടുവന്നു.
ആരംഭം തൊട്ടേ ട്രംപ് ഇസ്‌റാഈലിന്റെ പക്ഷം ചേര്‍ന്നു. തെല്‍അവീവില്‍നിന്ന് യു.എസ് എംബസി ജറൂസലമിലേക്കു മാറ്റി സ്ഥാപിക്കുമെന്നു വാഗ്ദാനം ചെയ്തു. സിയോണിസ്റ്റും തീവ്രവാദിയുമായ ഡേവിഡ് ഫ്രീഡ്മാനെ ഇസ്‌റാഈലിലെ യു.എസ് അംബാസഡറായി നിയമിക്കുകയും ചെയ്തു. കഴിഞ്ഞ ജൂണില്‍ ഇസ്‌റാഈല്‍ അനുകൂല അനുയായികളെ നിരാശപ്പെടുത്തി, യു.എസ് എംബസി തെല്‍അവീവില്‍ തന്നെ നിലനിര്‍ത്തുന്നതായുള്ള താല്‍ക്കാലിക ഉത്തരവില്‍ ട്രംപ് ഒപ്പിടുകയുണ്ടായി. എന്നാല്‍, കാര്യമായൊരു നയംമാറ്റത്തിന്റെ സൂചനയായിരുന്നു ആ നടപടി.
ചരിത്രാനുഭവങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തിയാല്‍, കൃത്യമായ ലക്ഷ്യം മനസില്‍ വച്ചല്ലാതെ ഇസ്‌റാഈലും അമേരിക്കയും ഫലസ്തീന്‍ അനുരഞ്ജനത്തിനു പച്ചക്കൊടി കാട്ടില്ലയെന്നതു വ്യക്തമാണ്.
ഇപ്പോള്‍ അനുരഞ്ജന നടപടികള്‍ ഇത്ര എളുപ്പത്തില്‍ പൂര്‍ത്തിയായതു തന്നെയാണ് ഇതിനു പിന്നില്‍ ശക്തമായ കരങ്ങളുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ കാരണം.
ഈജിപ്തിന്റെ നേതൃത്വത്തിലുള്ള മറ്റൊരു വിഫല മധ്യസ്ഥശ്രമമെന്നു തോന്നിപ്പിച്ച ചര്‍ച്ച പെട്ടെന്ന് ഒത്തിരി ഫലങ്ങളില്‍ എത്തിച്ചേരുകയുണ്ടായി. ഒന്നാമതായി, ഒരു പ്രാഥമിക തിരിച്ചറിവ് കക്ഷികള്‍ക്കിടയില്‍ രൂപപ്പെട്ടു. തൊട്ടുപിറകെ ഗസ്സ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ഹമാസ് പിരിച്ചുവിട്ടു. പിറകെ, ദേശീയ ഐക്യസര്‍ക്കാര്‍ വിജയകരമായി ഗസ്സയില്‍ സന്ദര്‍ശനം നടത്തി. അവസാനമായി, ഫതഹ് റെവല്യൂഷനറി കൗണ്‍സിലും കേന്ദ്ര കമ്മിറ്റിയുമടങ്ങുന്ന ഫതഹിന്റെ ശക്തമായ ഉപഘടകങ്ങള്‍ ദേശീയ അനുരഞ്ജന നടപടിയെ പിന്തുണച്ചു രംഗത്തെത്തി. ഫലസ്തീന്‍ അതോറിറ്റി(പി.എ) നിയന്ത്രിക്കുന്നത് ഫതഹ് ആണെന്നതു കൊണ്ടു തന്നെ മഹ്മൂദ് അബ്ബാസിന്റെ ശ്രമത്തില്‍ റെവല്യൂഷനറി ഗാര്‍ഡും കേന്ദ്ര കമ്മിറ്റിയും മേല്‍നടപടിക്ക് അംഗീകാരം നല്‍കിയതു കരാറിന്റെ മുന്നോട്ടുപോക്കില്‍ നാഴികക്കല്ലായിരുന്നു.
മുന്‍പത്തെ കരാറുകളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ ഐക്യസര്‍ക്കാരില്‍ സജീവമായി ഇടപെടാനുള്ള അനുവാദം ഹമാസിനു നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഹമാസ് നേതാവ് സലാഹ് ബര്‍ദാവി ഒരു പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഹമാസ് ആയുധം ഉപേക്ഷിക്കില്ലെന്നും ഇസ്‌റാഈലിനെതിരായ പ്രതിരോധത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ബര്‍ദാവി വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ രഹസ്യപിന്തുണയോടെയും ഇസ്‌റാഈലിന്റെ അനുവാദത്തോടെയും ഈജിപ്തിന്റെ സ്വാര്‍ഥ അജണ്ടകളോടെയുമാണ് ഐക്യസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ഫലസ്തീന്‍ ജനതയുടെ യഥാര്‍ഥ അഭിലാഷങ്ങള്‍ക്കും അപ്പുറത്തുള്ള കാര്യങ്ങളായിരിക്കും നടക്കുക. തങ്ങളുടെ നേതൃത്വത്തിന്റെ അവിവേകപരമായ നിലപാടുകളില്‍ അസന്തുഷ്ടരാണ് ഫലസ്തീന്‍ ജനത എന്നുകൂടി ഓര്‍ക്കണം.
ഫലസ്തീന്‍ ജനതയുടെ പൊതുനന്മയുടെ ചെലവില്‍ വിവിധ കക്ഷികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏതുതരം ഐക്യകരാറുകളും ലജ്ജാകരമാണ്. പ്രാഥമികഘട്ടത്തില്‍ അതു വിജയിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരാജയപ്പെടുക തന്നെ ചെയ്യും.

 

കടപ്പാട്: മിഡിലീസ്റ്റ് മോണിറ്റര്‍
വിവ: യു.ടി മുഹമ്മദ് ശഹീര്‍
(അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കോളമിസ്റ്റും മീഡിയ കണ്‍സള്‍ട്ടന്റുമാണ് ഫലസ്തീന്‍ വംശജന്‍ കൂടിയായ ലേഖകന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago