ജനരക്ഷായാത്രക്ക് ഇന്ന് സമാപനം; അമിത് ഷാ എത്തും
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തുന്ന ജനരക്ഷായാത്ര ഇന്ന് സമാപിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സമാപന സമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നടത്തിയ യാത്ര നടത്തിയതെങ്കിലും വിവാദങ്ങളുടെ പേരിലാണ് ജനശ്രദ്ധ നേടിയത്. ജാഥ മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങള്‍ക്ക് പകരം വിവാദ പ്രസ്താവനകള്‍ക്കും അമിത്ഷായുടെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും മറുപടി നല്‍കേണ്ട അവസ്ഥയിലായിരുന്നു കുമ്മനം രാജശേഖരനും നേതാക്കളും.
ഈ മാസം മൂന്നിന് പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച ജനരക്ഷായാത്ര 15 ദിവസം വിവിധ ജില്ലകളില്‍ പര്യടനം നടത്തിയ ശേഷമാണ് തിരുവനന്തപുരത്ത് എത്തുന്നത്. അമിത്ഷാക്കൊപ്പം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി രാംലാല്‍, കേന്ദ്രമന്ത്രിമാരായ അശ്വിനികുമാര്‍ ചൌബി, പൊന്‍ രാധാകൃഷ്ണന്, എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
പയ്യന്നൂരില്‍ നിന്ന് അമിത് ഷായാണ് യാത്ര ഉദ്ഘാടനം ചെയ്തത്. പിണറായിയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."