HOME
DETAILS
MAL
സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായി നീങ്ങും- ഉമ്മന്‍ ചാണ്ടി
backup
October 17 2017 | 05:10 AM
കണ്ണൂര്‍: സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ നിയമപരമായ സാധ്യതകള്‍ പരിശോധിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആക്ഷേപങ്ങളും വസ്തുതകളും കൃത്യമായി വിലിരുത്തുന്നതിന് റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ട്. ഏത് സാഹചര്യത്തിലാണ് കുറ്റാരോപിതരാക്കയത് ആരുടെയൊക്കെ മൊഴിയാണ് തെളിവായി സ്വീകരിച്ചത് എന്നൊക്കെ അറിയേണ്ടതുണ്ട്. അതിനാണ് റിപ്പോര്‍ട്ട ആവശ്യപ്പെട്ടതെന്ന് ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തെറ്റുചെയ്യാത്ത സാഹചര്യത്തില്‍ നിരപരാധിത്വം തെളിയിക്കാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്നത്തെ രാഷ്ട്രീയപരമായി എങ്ങിനെ നേരിടണമെന്ന് പാര്‍ട്ടിയും മുന്നണിയും തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."