ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകം: സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
എന്തുകൊണ്ടാണ് കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും കോടതി ചോദിച്ചു. നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
അതേസമയം, അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് സി.ബി.ഐക്ക് വിടേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സത്യസന്ധവും ഊര്‍ജിതവുമായ അന്വേഷണം നടക്കുന്നുണ്ടെന്നും കേസ് സി.ബി.ഐക്ക് വിടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കുടുംബവഴക്കുമായി ബന്ധപ്പെട്ട കൊലകള്‍ വരെ രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കുന്നുവെന്നും എ.ജി കോടതിയില്‍ അറിയിച്ചു. സര്‍ക്കാറിന്റെ മറുപടി ലഭിച്ച ശേഷം കേസില്‍ അന്തിമ വിധി ഉണ്ടാകും.
തലശ്ശേരിയിലെ ഗോപാലന്‍ അടിയോടിവക്കീല്‍ സ്മാരക ട്രസ്റ്റിനുവേണ്ടി സെക്രട്ടറി ആര്‍.കെ. പ്രേംദാസാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."