കര്‍ഷകര്‍ക്ക് തുണയാകാതെ ചേകാടിയിലെ ജലസേചന പദ്ധതി
കല്‍പ്പറ്റ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന പ്രദേശങ്ങളില്‍ ഒന്നായ ചേകാടിയില്‍ നാലുവര്‍ഷം മുന്‍പ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയ ജലസേചന പദ്ധതിയുടെ പ്രവര്‍ത്തനം എങ്ങുമെത്തിയില്ല. മൈനിങ് ആന്‍ഡ് ഇറിഗേഷന്‍ വകുപ്പിന്റെ പദ്ധതിയാണ് നിസാര സാങ്കേതിക പ്രശനങ്ങള്‍ ഉന്നയിച്ച് വൈകിപ്പിക്കുന്നത്. ഒരു കോടി അറുപത്തിയേഴ് ലക്ഷം രൂപയുടെ പദ്ധതി 2013ന് മുന്‍പെ കമ്മിഷന്‍ ചെയ്യേണ്ടതായിരുന്നു.
എന്നാല്‍ കോണ്‍ക്രീറ്റ് കനാലിന്റെ പ്രവൃത്തിയും പുഴയില്‍ നിന്നുള്ള പൈപ്പിടലുമായി പദ്ധതി വൈകുകയായിരുന്നു. പിന്നീട് ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആദ്യം കണക്കെടുത്തതിനേക്കാള്‍ നൂറ് മീറ്റര്‍ വൈദ്യുതി ലൈന്‍ കൂടുതല്‍ വലിക്കേണ്ടതായി കണക്കില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ജലസേചന പദ്ധതി കര്‍ഷകര്‍ക്ക് തുറുകൊടുക്കുന്നതില്‍ പിന്നോട്ടടിച്ചത്. പദ്ധതിക്കായി 50 എച്ച്.പിയുടെ മൂന്ന് മോട്ടറുകളും ട്രാന്‍സ്‌ഫോമറും ഇതിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്. 150 ഓളം കര്‍ഷകര്‍ ഉപഭോക്താകളായ പദ്ധതി നടപ്പില്‍ വരുകയാണങ്കില്‍ വര്‍ഷത്തില്‍ രണ്ടു കൃഷി ചെയ്യാം. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും കൃഷിചെയ്യുന്ന 90 ഓളം ആദിവാസി കര്‍ഷകര്‍ ചേകാടിയിലുണ്ട്. ഗന്ധകശാല വിത്തിനം പരമ്പരാഗതമായി കൃഷി ചെയ്യുന്ന ജില്ലയിലെ അപൂര്‍വം പ്രദേശങ്ങളില്‍ ഒന്നാണ് ചേകാടി.
നിലവില്‍ വര്‍ഷകാലത്തെ മാത്രം ആശ്രയിച്ചാണ് നെല്‍കൃഷി നടത്തുന്നത്. മഴയുടെ ലഭ്യത കുറഞ്ഞതു മൂലം മിക്ക കര്‍ഷകരും കബനി പുഴയില്‍ നിന്നും മോട്ടര്‍ ഉപയോഗിച്ച് പാടത്ത് വെള്ളം കയറ്റിയാണ് നിലവില്‍ കൃഷിയിറക്കുന്നത്. കര്‍ക്കടക മാസത്തിലും പുഴയില്‍ നിന്ന് വെള്ളമടിച്ച് കൃഷി നടത്തേണ്ട ഗതികേടിലായിട്ടും പദ്ധതി കര്‍ഷകര്‍ക്ക് തുറുകൊടുക്കുന്നത് അധികൃതര്‍ വൈകിപ്പിക്കുകയാണ്. കര്‍ക്കടകത്തില്‍ ലഭിക്കേണ്ട മഴയുടെ പകുതിപോലും ലഭിക്കാതിരുന്നിട്ടും കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ വര്‍ഷം തരിശായി കിടക്കുന്ന ഭൂമിയില്‍ പോലും കൃഷിയിറക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 60-70 ഏക്കര്‍ വരെ പാടങ്ങള്‍ തരിശായിക്കിടന്നിരുന്നു.
എന്നാല്‍ ഈ വര്‍ഷം നേര്‍ പകുതി പാടങ്ങളില്‍ മാത്രമെ കൃഷി ഇറക്കാതിരിന്നിട്ടുള്ളു. പ്രതികൂലമായ സാഹചര്യങ്ങളിലും കതിരുകാക്കുന്ന കാര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന നിലപാട് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതില്‍ പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത അമര്‍ഷവുമണ്ട്. പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കുകയാണങ്കില്‍ കൃഷികാര്‍ക്ക് ഇതിന്റെ പ്രയോജനം ഈ വര്‍ഷം മുതല്‍ ലഭിച്ചു തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."