യാമ്പുവില്‍ ശമ്പളമില്ലാതെ മലയാളി തൊഴിലാളികള്‍ ദുരിതത്തില്‍
റിയാദ്: സഊദിയില്‍ എട്ട് മലയാളി തൊഴിലാളികള്‍ ശമ്പളമോ സൗകര്യങ്ങളോ ഇല്ലാതെ ദുരിതത്തില്‍ കഴിയുന്നു. പതിനാലു മാസത്തെ ശമ്പളം കുടിശ്ശികയായി കിടക്കുന്ന ഇവരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ കോണ്‍സുലേറ്റിന്റെ അടിയന്തിര ഇടപെടലില്‍ ആശ്വാസം കാണുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഇവര്‍. താമാസ രേഖയും മറ്റും ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ഇവരുടെ താമസ സ്ഥലം വിട്ടു പുറത്തേക്ക് പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. ചികിത്സ പോലും തടസപ്പട്ടു കഴിയുന്ന എട്ടു മലയാളികളില്‍ അധികപേരും എന്‍ജിനീയര്‍മാരുമാണ്.
യാമ്പുവിലെ സൈപ്രസ് കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ദുരിത ജീവിതം നേരിടേണ്ടി വരുന്നത്. ഇവിടെ എഞ്ചിനീയര്‍ ജോലിയടക്കം വിവിധ ജോലിക്കെത്തിയ മലയാളികളടങ്ങുന്ന സംഘത്തിന് ദുരിതം നേരിട്ടതോടെ വിവരമറിഞ്ഞു കോണ്‍സുലേറ്റ് സംഘം നടത്തിയ പരിശോധനയില്‍ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. കമ്പനി സംഘം ക്യാമ്പിലെത്തി തൊഴിലാളികളുടെ ബാധ്യതകള്‍ തീര്‍ക്കാമെന്ന് നേരത്തെ മെയില്‍ മുഖേന അറിയിച്ചിരുന്നുവെങ്കിലും അതിനു ശേഷം കമ്പനി ഇവര്‍ക്ക് യാതൊരു വിധ മറുപടിയും നല്‍കിയിട്ടില്ല.
ഫോണില്‍ ബന്ധപ്പെട്ടാലും വ്യക്തമായ മറുപടി നല്‍കാന്‍ കമ്പനി തയ്യാറാകുന്നില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. ലേബര്‍ കോടതിയില്‍ ജീവനക്കാര്‍ കേസ് നല്‍കിയിട്ടുണ്ടെങ്കിലും കമ്പനി പ്രതിനിധി എത്താത്തനിനാല്‍ കേസ് നീണ്ടു പോകുകയാണ്. സൈപ്രസ് ആസ്ഥാനമായ കമ്പനിയാണെന്നതിനാല്‍ എംബസിയുടെ ഇടപെടല്‍ ആവശ്യമാണെന്നും തൊഴിലാളികള്‍ പറയുന്നു.
ജിദ്ദ കോണ്‍സുലേറ്റില്‍ നിന്നും, വൈസ് കോണ്‍സല്‍ സുരേഷ് റാവു, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗം ശങ്കര്‍ എളങ്കുര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. പ്രശ്‌ന പരിഹാരത്തിന് നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കി. വിവിധ സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."