കുവൈത്ത് അമീര്‍ സഊദിയില്‍: സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി
റിയാദ്: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ സഊദിയിലെത്തി സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫിലെ നിലവിലെ പ്രശ്‌നങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിവിധ വിഷയങ്ങളിലെ നിലവിലെ നിലപാടുകളും ഇരു നേതാക്കളും വിശകലനം ചെയ്തു. ഖത്തര്‍ പ്രശ്‌നം പരിഹരിക്കാന്‍ തുടക്കം മുതല്‍ തന്നെ മധ്യസ്ഥ ശ്രമവുമായി രംഗത്തുള്ള കുവൈത്ത് അമീറിന്റെ സഊദി സന്ദര്‍ശനത്തില്‍ ഇക്കാര്യം സഊദിയുമായി ചര്‍ച്ച നടത്തുമെന്നാണറിയുന്നത്.
റിയാദിലെ കിംഗ് സല്‍മാന്‍ എയര്‍ബേസില്‍ ഇറങ്ങിയ കുവൈത്ത് അമീറിനെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും സിവില്‍ മിലിട്ടറി ഉദേൃാഗസ്ഥരടക്കമുള്ള മുതിര്‍ന്ന ഉദേൃാഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കൊട്ടാരത്തിലെത്തിയ കുവെത്ത് അമീറിനും അദ്ദേഹത്തെ അനുഗമിച്ച് എത്തിയവര്‍ക്കും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."