HOME
DETAILS
MAL
സുപ്രിം കോടതിക്ക് മുന്നില്‍ ഹിന്ദു സംഘടന പടക്കം പൊട്ടിച്ചു
backup
October 17 2017 | 17:10 PM
ന്യൂഡല്‍ഹി: ദീപാവലിക്ക് ഡല്‍ഹിയില്‍ പടക്ക വില്പന നിരോധിച്ച സുപ്രിം കോടതി വിധിക്കെതിരേ കോടതിക്കു മുന്നില്‍ പടക്കം പൊട്ടിച്ച് പ്രതിഷേധം. ആസാന്ദ് ഹിന്ദു ഫൗജ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച വൈകീട്ട് സുപ്രിം കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 31 വരെ പടക്കവില്‍പ്പന നിരോധിച്ചാണ് സുപ്രിം കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ദീപാവലിയുടെ തലേ ദിവസം സുപ്രിം കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് ഒരു കൂട്ടര് പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."