യാത്രാ വിലക്ക് വീണ്ടും തടഞ്ഞു; ട്രംപിന്റെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കോടതി
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത് കോടതി താത്കാലികമായി തടഞ്ഞു.
സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ഹവായ് ജില്ലാ ജഡ്ജി ഡെറിക് വാട്സണിന്റേതാണ് നടപടി.
ഇറാന്, ലിബിയ, സിറിയ, യമന്‍, സൊമാലിയ, ഛാഡ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യുഎസില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നേരത്തെ കോടതി ഇടപെടലിനെ തുടര്‍ന്ന് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്.
ജനുവരിയിലാണ് ആദ്യ യാത്രവിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ച്ചില്‍ ഇത് പുതുക്കി പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. ഇനി ഉത്തരവ് നടപ്പിലാക്കണമെങ്കില്‍ ട്രംപ് ഭരണകൂടത്തിന് വീണ്ടും സുപ്രിം കോടതിയെ സമീപിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."