പാകിസ്താനെ നിരീക്ഷിക്കാന്‍ തങ്ങളെ സഹായിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് യു.എസ്
വാഷിങ്ടണ്‍: പാകിസ്താന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ യു.എസിനെ സഹായിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് യു.എസ്. യു.എന്നിലെ യു.എസ് അമ്പാസഡര്‍ നിക്കി ഹാലെയുടേതാണ് അഭിപ്രായ പ്രകടനം. അഫ്ഗാനിസ്താനിലും തെക്കന്‍ ഏഷ്യയില്‍ പരക്കെയും യു.എസ് കാണിക്കുന്ന താത്പര്യം ഭീകരവാദികളെ ഇല്ലതാക്കുക എന്നത് ലക്ഷ്യമിട്ടാണ്. തങ്ങലുടെ രാജ്യത്തിന്റെ സാമ്പത്തികവും നയപരവും സൈനികവുമായ മുഴുവന്‍ ശക്തിയും ഇതിനായി ഉപയോഗിക്കും. ഭീകരവാദികളുടെ കൈവശം ആണവായുധമുണ്ടാവുന്നത് അത്യന്തം അപകടകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായി സാമ്പത്തിക സുരക്ഷാ പങ്കാളിത്തം ഉണ്ടാക്കാന്‍ യു. എസ് ഒരുക്കമാണെന്നും അവര്‍ അറിയിച്ചു. പാകിസ്താന് വളര്‍ത്തിക്കൊണ്ടു വരുന്ന ഭീകരര്‍ക്കു നേരെ കര്‍ശന നിലപാടാണ് യു.എസ് എടുക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു കാലത്ത് പാകിസ്താന് യു.എസിന്റെ പങ്കാളിയായിരുന്നു. അത് തങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ഭീകരവാദം വളര്‍ത്തുക എന്നത് അംഗീകരിക്കാനാവില്ലെന്നും നിക്കി ഹാലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."