ഉപരോധത്തിനു പിന്നില്‍ സഊദിയല്ല; നീക്കം ഖത്തറില്‍ നിന്ന് ലോകകപ്പ് വേദി മാറ്റാന്‍- വെളിപെടുത്തലുമായി ബ്രിട്ടീഷ് പത്രം
ലണ്ടന്‍: ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് വേദി മാറ്റുകയെന്ന ലക്ഷ്യമാണ് ഉപരോധത്തിന് പിന്നിലെന്ന വെളിപെടുത്തലുമായി പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ദി ഇന്‍ഡിപെന്‍ഡന്റ്.
ുള്ളതെന്നുപത്രം റിപ്പോട്ട് ചെയ്തു. ഖത്തര്‍ ഉപരോദത്തിന് പിന്നില്‍ സഊദി അറേബ്യ അല്ലെന്നും പത്രം പറഞ്ഞു. 'ഒടുവില്‍ പൂച്ച ബാഗിന് പുറത്തതാണ്. സഊദി നേതൃത്വത്തിലുള്ള സഖ്യ രാഷ്ട്രങ്ങള്‍ നാല് മാസം മുന്‍പ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പ്രധാന ലക്ഷ്യം 2022 ലെ ഫുട്‌ബോള്‍ ലോകപ്പിന്റെ വേദി ഖത്തറില്‍ നിന്ന് മാറ്റലാണ്. അരക്ഷിതാവസ്ഥ ഉണ്ടാക്കി ലക്ഷ്യം സാധിക്കാമെന്നാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിവര്‍ കണക്കു കൂട്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപരോധ രാജ്യങ്ങളിലൊന്നിലെ ഉന്നത പോലീസ് മേധാവിയുടെ പ്രസ്താവനയെ മുന്‍നിര്‍ത്തിയാണ് പത്രത്തിന്റെ വെളിപെടുത്തല്‍. ഖത്തറിനെക്കാളും ശക്തരായ മറ്റു അറബ് രാജ്യങ്ങള്‍ ഉണ്ടെന്നിരിക്കെ ഖത്തറില്‍ ലോകക്കപ്പ് വരുന്നത് മോശമായി മാറുമെന്ന ചിന്തയില്‍ നിന്നുമാണ് ഇത് ഉദിച്ചതെന്നും പത്രം വിലയിരുത്തി.
യു.എ.ഇ സുരക്ഷാ തലവന്‍ ജനറല്‍ ദാഹി ഖല്‍ഫാന്‍ നേരത്തെ ഇത് സംബന്ധിച്ച് ട്വിറ്ററില്‍ കുറിപ്പിട്ടിരുന്നു. ' ഖത്തറില്‍ നിന്നും ലോകക്കപ്പ് പിന്‍വലിക്കുകയാണെങ്കില്‍ പ്രതിസന്ധി അപ്രസക്തമാകുമെന്നാണ് ഇദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. ദി ഇന്‍ഡിപെന്‍ഡന്റ് പത്രം മുന്‍ വിദേശ കാര്യ ലേഖകന്‍ അന്തോണി ഹാര്‍ഡ് വുഡ് ആണ് വസ്തുതകള്‍ നിരത്തി ലേഖനം ഏഴുതിരിക്കുന്നത്.
അതേസമയം, ലോകകപ്പുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകള്‍ക്കും ഇനി പ്രസക്തിയില്ലെന്ന് ഖത്തര്‍ ഗവണ്‍മെന്റ് വക്താവ് ശൈഖ് സൈഫ് ബിന്‍ അഹ്മദ് ബിന്‍ സൈഫ് ആല്‍ഥാനി വ്യക്തമാക്കി. ഇത്തരമൊരു ചര്‍ച്ച അടഞ്ഞ അധ്യായമാണെന്നും ഇങ്ങനെയൊരു നീക്കം ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരെയുളള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."