HOME
DETAILS
MAL
സോളാര്‍ നടപടിയില്‍ ആരോടും അതൃപ്തി അറിയിച്ചിട്ടില്ലെന്ന് ഹേമചന്ദ്രന്
backup
October 18 2017 | 07:10 AM
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുണ്ടായ സര്‍ക്കാര്‍ നടപടയില്‍ ആരേയും അതൃപ്തി അറിയിച്ചില്ലെന്ന് എ.ഹേമചന്ദ്രന്. സോളാര്‍ കമ്മീഷനുമായി ചില പ്രശ്നങ്ങളുണ്ടായികരുന്നു. അത് അറിയിക്കേണ്ടവരെ യഥാസമയം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഡി.ജിപിക്ക് കത്ത് നല്‍കിയോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല. റിപ്പോര്‍ട്ട് കാണാതെ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയ്ക്കെതിരെ മുന്‍ അന്വേഷണ സംഘം പരാതി നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി എ ഹേമചന്ദ്രന് നേരത്തെ പൊലിസ് മേധാവിക്കും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കത്തു നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."