ആലപ്പുഴയില്‍ നിര്‍മാണപ്രവര്‍ത്തനം തടയാതിരിക്കാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ്
ആലപ്പുഴ: അരൂരില്‍ നിര്‍മാണ പ്രവര്‍ത്തനം തടയാതിരിക്കാന്‍ ഉടമയോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുന്ന ബി.ജെ.പി നേതാവിന്റെ വീഡിയോ മലയാള ചാനല്‍ പുറത്തുവിട്ടു. ബി.ജെ.പി അരൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി.എച്ച് ചന്ദ്രനാണ് ഉടമയോട് പണം ആവശ്യപ്പെട്ടത്.
പരിസ്ഥിതി നിയമങ്ങളുടെ മറവിലാണ് ഈ പണംകൊയ്യല്. നിര്‍മാണമേഖലയില്‍ കൊടികുത്തുമെന്നാണ് ഭീഷണി. കൈതപ്പുഴ കായലിനോടു ചേര്‍ന്നുളള 44 സെന്റ് ഭൂമി 1964 മുതല്‍ സരസ്വതീമന്ദിരത്തില്‍ പ്രഭാവതിയമ്മയുടെ കുടുംബസ്വത്താണ്. ഇവിടെ അതിരുകെട്ടിയപ്പോള് ബി.ജെ.പി പ്രാദേശിക നേതാക്കളുടെ ഭീഷണിയുണ്ടായി. കായല്‍ത്തീരത്ത് നിര്‍മാണം അനുവദിക്കില്ലെന്നായിരുന്നു മുന്നറിയിപ്പ്.
പ്രഭാവതിയമ്മയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി ബി.ജെ.പി നേതാവുമായി സംസാരിച്ച റിപ്പോര്‍ട്ടറോട് പണം തന്നാല്‍ നിര്‍മാണം തടയില്ലെന്ന് ചന്ദ്രന് പറഞ്ഞു. വില പേശിയപ്പോള്‍ ആദ്യം വിസമ്മതിച്ച ഇയാള്‍ ഒന്‍പതിനായിരം രൂപ നല്കിയാല് മതിയെന്ന് സമ്മതിച്ചു.
വിവിധ പ്രദേശങ്ങളില്‍ പല നേതാക്കള്‍ക്കാണു പണം പിരിക്കാനുള്ള ചുമതല. അനധികൃത നിര്‍മാണങ്ങളായാലും ആവശ്യപ്പെട്ട പണം നല്കിയാല് യാതൊരു എതിര്‍പ്പിനും ബി.ജെ.പി വരില്ലെന്നും ചന്ദ്രന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."