നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പു ചോദിച്ച് കമല്ഹാസന്
ചെന്നൈ: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് നടന് കമല്ഹാസന്. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയി. ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താന്‍ മോദിയെ അനുകൂലിച്ചതെന്നും കമല്ഹാസന് പറഞ്ഞു.
'ഒരു വലിയ മാപ്പ്' എന്ന തലക്കെട്ടില്‍ ഒരു തമിഴ് വാരികയില്‍ എഴുതിയ ലേഖനത്തിലാണ് കമല്ഹാസന് ക്ഷണാപണം നടത്തിയത്.
കഴിഞ്ഞ നവംബറില്‍ നോട്ട് നിരോധനം പ്രഖ്യാപ്പിച്ചപ്പോള്‍ ട്വിറ്ററിലൂടെയാണ് മോദിയ്ക്ക് പിന്തുണ നല്‍കിയത്. സല്യൂട്ട് മോദിയെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. നോട്ട് നിരോധനം രാജ്യത്തെ നികുതിദായകര്‍ ആഘോഷിക്കേണ്ട ഒന്നാണെന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്.
സാമ്പത്തിക ശാസ്ത്രത്തില്‍ പ്രാവീണ്യമുള്ള പല വ്യക്തികളും തന്നോട് വളരെ അടുപ്പമുള്ള സഖാക്കളും തന്റെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. ഞാനെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നും കമല്ഹാസന് എഴുതിയ ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."