നടി വിഷ്ണു പ്രിയയുടെ പിതാവ് ബഹ്‌റൈനില്‍ അന്തരിച്ചു
മനാമ: പ്രമുഖ ചലച്ചിത്ര നടിയും മോഡലുമായ വിഷ്ണുപ്രിയയുടെ പിതാവ് ചാക്കയില്‍ വീട്ടില്‍ ആര്‍.രാമചന്ദ്രന്‍ പിള്ള(63) ബഹ്‌റൈനില്‍ നിര്യാതനായി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയാണ്. ബഹ്‌റൈനിലെ സല്‍മാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
35 വര്‍ഷത്തിലധികമായി ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം ഇവിടെ അല്‍ ഹര്‍ബി ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. നാട്ടിലായിരുന്ന ഭാര്യ ശ്യാമളയും മകള്‍ വിഷ്ണുപ്രിയയും വിവരമറിഞ്ഞ് ബഹ്‌റൈനിലെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സമൂഹവുമായി അടുത്തിടപഴകിയിരുന്ന രാമചന്ദ്രന്‍ പിള്ള ബഹ്‌റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്ബ്, സൂര്യ തുടങ്ങിയ സംഘടനകളിലും സജീവമായിരുന്നു. വിഷ്ണുപ്രിയക്കു പുറമെ കണ്ണന്‍, ദീപു എന്നീ രണ്ട് ആണ്‍മക്കളുമുണ്ട്. സല്‍മാനിയ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."